സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ രണ്ടാമതും കോവിഡ് നെഗറ്റീവ്. സാഹ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം താരം ചേരും. അഞ്ച് ദിവസങ്ങൾക്കു മുമ്പാണ് സാഹയ്ക്ക് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചത്. ആദ്യ കോവിഡ് ബാധയുടെ ഐസൊലേഷൻ അവസാനിക്കാനിരിക്കെയായിരുന്നു രണ്ടാമതും കോവിഡ് ബാധ.
രണ്ടാം തവണ കോവിഡ് ബാധിച്ച മുൻ ഓസീസ് താരവും ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിങ് പരിശീലകനുമായ മൈക്ക് ഹസിയും കോവിഡ് മുക്തനായിരുന്നു. ഇതേത്തുടർന്ന് മൈക്ക് ഹസി ചെന്നൈയിൽ നിന്ന് ഖത്തർ വഴി ഇന്ന് ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹസിക്ക് ആദ്യം കോവിഡ് പോസിറ്റീവായത്.
അതേസമയം മാലിദ്വീപിൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ നാട്ടിൽ തിരിച്ചെത്തി. ഐപിഎല്ലിനെത്തിയ സംഘത്തിൽ താരങ്ങൾ ഉൾപ്പെടെ 38 പേരാണ് ഇന്ന് നാട്ടിൽ തിരിച്ചെത്തിയത്.
Post Your Comments