ബംഗളൂരു : ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ തുടർവാദം കേട്ട് കർണാടക ഹൈക്കോടതി. അഞ്ച് കോടിയോളം രൂപ ബിനീഷിന്റെ അക്കൗണ്ടിലുണ്ട്. ഈ പണത്തിന് വ്യക്തത വരുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
പണത്തിന്റെ കൃത്യമായ രേഖകൾ ഹാജരാക്കണമെന്ന് കോടതി ബിനീഷിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. എന്നാൽ കേസിൽ ആദ്യം അറസ്റ്റിലായ അനൂപ് മുഹമ്മദ് നൽകിയ പണമല്ല ഇതെന്നും രേഖകൾ മുൻപ് സമർപ്പിച്ചിട്ടുണ്ടെന്നും ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ അക്കൗണ്ടിലെ പണത്തിന്റെ രേഖ സംബന്ധിച്ച് കൃത്യമായൊരു വിശദീകരണം തരാൻ അഭിഭാഷകന് കഴിയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Read Also : തട്ടിക്കൊണ്ടുപോയി ഭാര്യയെ ഉപദ്രവിച്ച സംഭവം; ഇന്ത്യന്‍ യുവാവിന് ശിക്ഷ വിധിച്ച് കോടതി
രേഖകൾ സമർപ്പിക്കാൻ മേയ് 24 വരെ സമയം തരുമെന്നും ഹാജരാക്കിയില്ലെങ്കിൽ ജാമ്യഹർജി തളളുമെന്നും കോടതി ബിനീഷിന്റെ അഭിഭാഷകരെ അറിയിച്ചു. കേസ് ഇനി മേയ് 24ന് പരിഗണിക്കും.
Post Your Comments