KeralaLatest NewsNews

ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകള്‍ നല്‍കണം, ബിനോയ് കോടിയേരിയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

കൊച്ചി: ആദായനികുതിവകുപ്പ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ബിനോയ് കോടിയേരിക്ക് നിര്‍ദ്ദേശം. ബിനോയ് കോടിയേരിയുടെ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകള്‍ നല്‍കണമെന്നും ഹൈക്കോടതി ബിനോയ് കോടിയേരിയെ അറിയിച്ചു. ആദായനികുതി വകുപ്പിന്റെ തുടര്‍ച്ചയായ നോട്ടീസുകള്‍ക്കെതിരെ ബിനോയ് കോടിയേരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Read Also: മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു: കുറ്റസമ്മതം നടത്തി പെറ്റമ്മ

ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് ഹര്‍ജി ഇന്നു പരിഗണിച്ചു. 2015 -2016 മുതല്‍ 2021-2022 വരെയുള്ള ഇന്‍കംടാക്‌സ് റിട്ടേണുകള്‍, ബാലന്‍സ് ഷീറ്റ്, ബാങ്ക് പലിശ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ഹാജരാക്കാനാണു തുടരെയുള്ള നോട്ടീസുകളില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

6 വര്‍ഷത്തിലേറെ പഴക്കമുള്ള കാലത്തെ നികുതി റിട്ടേണുകള്‍ റീ ഓപ്പണ്‍ ചെയ്യാന്‍ നിയമമില്ലെന്ന് പ്രതിഭാഗം അറിയിച്ചെങ്കിലും, ഇക്കാര്യത്തിലും ഹൈക്കോടതി മറുപടി നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button