Latest NewsKeralaNews

കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസം, ജാമ്യത്തിനെതിരെ ഇഡി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി

തിരുവനന്തപുരം: ബെംഗളൂരു ലഹരി ഇടപാടിലെ കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ബെംഗളൂരുവിലെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.

Read Also; തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ വൻ സാമ്പത്തിക പ്രതിസന്ധി! ദേശീയ എയർലൈൻ വിറ്റ് താൽക്കാലിക പരിഹാരം കാണാനൊരുങ്ങി പാകിസ്താൻ

2021 ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്. നാല് വര്‍ഷമായി ബിനീഷ് ജാമ്യത്തിലാണെന്നും അതിനാല്‍ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അഭിഭാഷകന്‍ ജിഷ്ണു എം.എല്‍ ബിനീഷിനായി ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button