ഇത്തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിഞ്ഞാൽ അത് തന്റെ ഏറ്റവും വലിയ നേട്ടമാകുമെന്ന് ക്ലോപ്പ്. ഈ സീസണിൽ സംഭവിച്ച കാര്യങ്ങളൊക്കെ നോക്കിയാൽ ഈ നേട്ടം വലിയ അംഗീകാരമാണെന്ന് ക്ലോപ്പ് പറഞ്ഞു. പ്രീമിയർ ലീഗിൽ അവശേഷിക്കുന്ന രണ്ടു മത്സരങ്ങളും വിജയിക്കുകയും, ലീഗിൽ ചെൽസിയുടെയും ലെസ്റ്റർ സിറ്റിയുടെയും മത്സരഫലം അനുസരിച്ചിരിക്കും ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത.
‘ഇരുടീമുകളുടെയും ലീഗിൽ ശേഷിക്കുന്ന മത്സരഫലങ്ങൾ നിർണ്ണയിക്കുന്നത് വരെ ലിവർപൂളിന് കാത്തിരിക്കേണ്ടി വരും. ഈ മത്സരഫലം ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള അവസരമാണ്. അടുത്ത മത്സരത്തിൽ ബർൺലിയെയാണ് ലിവർപൂൾ നേരിടേണ്ടത്. ബർൺലിക്കെതിരായ മത്സരം എളുപ്പമാകുമെന്ന് കരുതുന്നില്ല. ബർൺലിയുടെ തട്ടകത്തിൽ നടക്കുന്ന മത്സരം അവർക്ക് അനുകൂലമാണ്’. ക്ലോപ്പ് പറഞ്ഞു.
Post Your Comments