മലപ്പുറം: പി.എം.എസ്.എ മെമ്മോറിയല്‍ മലപ്പുറം ജില്ല സഹകരണ ആശുപത്രിയില്‍ സൗജന്യ കോവിഡ് ചികിത്സ ഒരാഴ്ചക്കകം ആരംഭിക്കും. നഗരസഭ ടൗണ്‍ ഹാളിലാണ് കിടത്തിച്ചികിത്സ സൗകര്യം ഒരുക്കുന്നത്.
Also Read:യൂറോ കപ്പിന് പന്തുരുളാൻ ഇനി 26 നാളുകൾ മാത്രം
100 കിടക്കകളുള്ള ചികിത്സ കേന്ദ്രം ഒരുക്കാനാണ് പദ്ധതി. ആദ്യഘട്ടമെന്ന നിലയില്‍ 40 കിടക്കകളുമായി ചികിത്സ തുടങ്ങും. ജനങ്ങളുടെ സഹകരണത്തോടെയാണ് ചികിത്സ കേന്ദ്രം തയാറാക്കുന്നതെന്ന് ആശുപത്രി പ്രസിഡന്റ് കെ.പി.എ. മജീദ് പറഞ്ഞു. ആവശ്യമായ കിടക്കകള്‍ നഗരസഭ നല്കി. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അവ ടൗണ്‍ ഹാളില്‍ എത്തിച്ചു.
കോവിഡ് ചികിത്സയ്ക്ക് വേണ്ടി അമിത ബില്ലുകൾ ഈടാക്കുന്ന സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള ഒരു രക്ഷയാണ് സാധാരണക്കാരായ ജനങ്ങൾക്ക് ഈ തീരുമാനം.
Post Your Comments