മലപ്പുറം: ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. മലപ്പുറം സ്വദേശിയായ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ആത്മഹത്യാ ശ്രമം നടത്തിയ രണ്ടത്താണി സ്വദേശി സഫ്‌വാന (23) ഇന്നലെയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് അർഷാദ് അലിയെ അറസ്റ്റ് ചെയ്തു.
സ്ത്രീധനത്തിന്റെ പേരിൽ മകൾക്ക് ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നുവെന്ന് സഫ്‌വാനയുടെ അച്ഛൻ മുജീബ് പറഞ്ഞു. സഫ്‌വാനയുടെ മരണത്തിന് കാരണം ഭർത്താവും അയാളുടെ അമ്മയുമാണ്. ഒന്നര വയസുള്ള കുഞ്ഞ് ദേഹത്ത് മൂത്രം ഒഴിച്ചെന്ന് പറഞ്ഞു പോലും മകളെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും ക്രൂര പീഡനം സഹിക്കവയ്യാതെയാണ് യുവതി ആത്മഹത്യാ ശ്രമം നടത്തിയത്.
സഫ്‌വാനയുടെ പിതാവ് മുജീബ് നൽകിയ പരാതിയുടെ അടിസ്ഥനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സ്ത്രീധനം ഉൾപ്പെടെയുള്ള വിഷയങ്ങളും പോലീസ് അന്വേഷണത്തിന്റെ പരിധിയിലാണ്. പ്രാഥമിക അന്വേഷണത്തിൽ ഭർത്താവ് കുറ്റാക്കാരനാണെന്ന് കണ്ട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments