തിരുവനന്തപുരം: വ്യാജ ഇ-മെയില്‍ ഐഡിയിലൂടെ തന്റെ പേരില്‍ ധനസഹായാഭ്യര്‍ത്ഥന നടത്തി വ്യാപകമായി പണം തട്ടിപ്പ് നടത്തുന്നുവെന്ന പരാതിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കിയതായും മുല്ലപ്പള്ളി അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതായി സഹപ്രവര്‍ത്തകർ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു
തന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവരെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേരള പൊലീസ് മേധാവിക്കും മുല്ലപ്പള്ളി പരാതി നൽകി.
Post Your Comments