KeralaLatest NewsNews

കേരളം ഇന്ന് പട്ടിണിയില്ലാതെ പോകുന്നത്, പിണറായിയുടെ കിറ്റ് കൊണ്ടല്ല, ഒരു കിറ്റുകൊണ്ടൊന്നും പട്ടിണി പോകില്ല; പിസി ജോര്‍ജ്

ഒരു തീവ്രവാദ പ്രസ്ഥാനത്തെപ്പോലും എതിര്‍ത്ത് പറയാന്‍ മടിക്കുന്ന നിലയിലേക്ക് ഭരണാധികാരികളുടെ മാനസിക നില മാറുന്നെങ്കില്‍ അത് വലിയ അപകടമാണെന്നും പിസി ജോർജ്ജ്

ഇടുക്കി: ഇസ്രയേലില്‍ ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന്റെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച് പൂഞ്ഞാര്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജ്. സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാനുള്ള മര്യാദ പോലും ഗവണ്‍മെന്റ് കാണിച്ചില്ലെന്നും, ഒരു പ്രവര്‍ത്തകനെന്ന നിലയില്‍ വലിയ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഒരു തീവ്രവാദ പ്രസ്ഥാനത്തെപ്പോലും എതിര്‍ത്ത് പറയാന്‍ മടിക്കുന്ന നിലയിലേക്ക് ഭരണാധികാരികളുടെ മാനസിക നില മാറുന്നെങ്കില്‍ അത് വലിയ അപകടമാണെന്നും പിസി ജോർജ്ജ് പറഞ്ഞു

‘ഭീകരമായ തീവ്രവാദി ആക്രമണത്തില്‍ കൊലചെയ്യപ്പെട്ട സംഭവം മനസാക്ഷിയുള്ള ഭാരതീയരെയെല്ലാം വേദനിപ്പിച്ചിട്ടുണ്ട്, ഒരു സംശയവും വേണ്ട. ആത്മാവിന് നിത്യശാന്തി നേരുകയാണ്. ആ സഹോദരിയുടെ ഭര്‍ത്താവ് സന്തോഷിനോടും, മാതാപിതാക്കളോടും ബന്ധുക്കളോടുമെല്ലാം എന്റെ അനുശോചനം അറിയിക്കുകയാണ്.

read also: ഗാസയിൽ ഓപ്പറേഷൻ തുടരും, യുദ്ധം തുടങ്ങിവെച്ചതിൽ ഹമാസ് തീവ്രവാദികൾക്ക് കുറ്റബോധം തോന്നും; നെതന്യാഹു

ഈ സമയത്ത് എനിക്ക് ഒരു കാര്യമേ പറയാനുള്ളു. കേരളം ഇന്ന് പട്ടിണിയില്ലാതെ പോകുന്നത് നമ്മുടെ പ്രവാസികളായ സഹോദരി-സഹോദരന്മാര്‍ ജോലി ചെയ്തുണ്ടാക്കുന്ന പണം കൊണ്ടാണ്. അല്ലാതെ പിണറായിയുടെ കിറ്റ് കൊണ്ടല്ല…ഒരു കിറ്റുകൊണ്ടൊന്നും പട്ടിണി പോകില്ല. ഞാന്‍ ഇത് പറയാന്‍ കാരണം അതിഭീകരമായ ഒരു കൊലപാതകം ഉണ്ടായി.ആ സോഹദരിയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാനുള്ള മര്യാദ പോലും ഗവണ്‍മെന്റ് കാണിച്ചില്ല എന്നതില്‍ ഒരു പ്രവര്‍ത്തകനെന്ന നിലയില്‍ വലിയ ദു:ഖമുണ്ട്, പ്രതിഷേധിച്ചിട്ട് കാര്യമില്ല.

സാമാന്യ മര്യാദയുണ്ടെങ്കില്‍ എയര്‍പോര്‍ട്ടില്‍ നിന്നെങ്കിലും മൃതദേഹം സ്വീകരിക്കാനുള്ള മര്യാദ കാണിക്കണായിരുന്നു. ജനവികാരമുള്ളതുകൊണ്ട് ജില്ലാ കളക്ടര്‍ വന്ന് റീത്ത് വച്ചതുകൊണ്ടായില്ല. ജില്ലയിലെ മന്ത്രിയെന്ന നിലയില്‍ മണി സഖാവ് ഇവിടെയെത്തിക്കാണും.അദ്ദേഹം ഒരു നല്ല മനുഷ്യനാണ്.നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നൊരു പ്രശ്‌നമുണ്ട്. ഇങ്ങനെയൊരു തീവ്രവാദ പ്രസ്ഥാനത്തെപ്പോലും എതിര്‍ത്ത് പറയാന്‍ മടിക്കുന്ന നിലയിലേക്ക് ഭരണാധികാരികളുടെ മാനസിക നില മാറുന്നെങ്കില്‍ അത് വലിയ അപകടമാണ്.’-പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button