ചണ്ഡിഗഡ്: കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കർഷകർ 170 ദിവസത്തോളമായി സമരം തുടരുകയാണ്. ഹിസാറിലെ കൊവിഡ് ആശുപത്രി ഉദ്ഘാടനം ചെയ്യാനെത്തിയ ഹരിയാന മുഖ്യമന്ത്രിക്കെതിരേ കര്‍ഷകരുടെ പ്രതിഷേധം. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ തടഞ്ഞ കര്‍ഷകര്‍ക്ക് നേരെ പൊലിസ് ലാത്തിചാര്‍ജ്ജ് വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.നിരവധി പേര്‍ക്ക് ലാത്തി ചാര്‍ജില്‍ പരുക്കേറ്റു.
കൊവിഡ് വ്യാപനത്തിന് കാരണം കര്‍ഷക സമരമാണെന്ന് ഖട്ടര്‍ ആരോപിച്ചിരുന്നു. കര്‍ഷക സമരം സംസ്ഥാനത്തെ ഗ്രാമങ്ങളെ കൊവിഡ് ഹോട്ട്‌സ്‌പോട്ടാക്കിയെന്നും ഖട്ടര്‍ പറഞ്ഞിരുന്നു. ഇതാണ് കര്‍ഷകരെ ചൊടിപ്പിച്ചത്.
Post Your Comments