ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കണമെന്ന ആഹ്വാനവുമായി സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം.). ഭഗത് സിങ് രക്തസാക്ഷിത്വ ദിനമായ മാർച്ച് 23-ന് രാജ്യമെമ്പാടും ഗ്രാമീണ മഹാപഞ്ചായത്തുകൾ ചേരാൻ തീരുമാനിച്ചു.
ജനാധിപത്യത്തെ സംരക്ഷിക്കാമെന്ന മുദ്രാവാക്യമുയർത്തിയാണ് എസ്.കെ.എം ഗ്രാമീണ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുന്നത്.അതേസമയം, പഞ്ചാബിൽനിന്നാരംഭിച്ച ‘ഡൽഹി ചലോ’ മാർച്ച് തിങ്കളാഴ്ച 35 ദിവസം പിന്നിട്ടു. സമരത്തിന്റെ ഭാഗമായിരുന്ന രണ്ടുകർഷകർകൂടി മരണപ്പെട്ടതായും അതോടെ മാർച്ചിൽ പങ്കെടുക്കവെ മരിച്ച കർഷകരുടെ എണ്ണം പത്തായി ഉയർന്നെന്നും നേതാക്കൾ അറിയിച്ചു.
കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്കരൺ സിങ്ങിന്റെ കലശവുമായി പഞ്ചാബിലെ ഗ്രാമങ്ങളിൽ കർഷകനേതാക്കൾ യാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പിക്കും എൻ.ഡി.എ. സഖ്യത്തിനുമെതിരായ മുദ്രാവാക്യങ്ങളോടെയാണ് യാത്ര.
Post Your Comments