Latest NewsKeralaNews

നാല് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍

പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, എന്നീ ജില്ലകളില്‍ നിലവില്‍ വരുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നേരിയ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. ബാങ്കുകളുടെ പ്രവൃത്തി സമയം സംബന്ധിച്ചും പാല്‍, പത്രം എന്നിവയുടെ വിതരണത്തിനുള്ള സമയക്രമത്തിനുമാണ് മാറ്റം വരുത്തിയിട്ടുള്ളത്.

Read Also :സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; പുതിയ കണക്കുകള്‍ ഇങ്ങനെ

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലും ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളിലായിരിക്കും പ്രവര്‍ത്തിക്കുക. നിശ്ചിത സമയപരിധിയില്‍ മിനിമം ജീവനക്കാരെ വെച്ചുവേണം ബാങ്കുകള്‍ പ്രവര്‍ത്തിക്കേണ്ടത്.

ട്രിപ്പിള്‍ ലോക്ഡൗണില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും പത്തു മുതല്‍ ഒന്നു വരെമാത്രം കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പഴയ തീരുമാനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ജില്ലകളില്‍ പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണം കൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും. മുമ്പ്, ആറുമണിക്കകം പത്രം, പാല്‍ വിതരണം അവസാനിപ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button