ന്യൂഡല്‍ഹി: ദില്ലി ചലോ മാര്‍ച്ച് തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് ചെയ്യില്ലെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. അതേസമയം, കര്‍ഷകര്‍ അതിര്‍ത്തിയില്‍ തുടരും.
Read Also: കോഴിക്കോട് ഫാം ഹൗസിലെ കിണറ്റിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു
പ്രതിഷേധത്തിനിടെ മരിച്ച കര്‍ഷകന്‍ ശുഭ് കരണ്‍ സിംഗിന് നീതി ഉറപ്പാക്കാന്‍ പ്രതിഷേധം ശക്തമാക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ശുഭ് കരണ്‍ സിംഗിന്റെ മരണത്തില്‍ ഹരിയാന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസ് എടുക്കണം. നടപടികള്‍ തുടങ്ങാതെ യുവ കര്‍ഷകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
ഇതിനിടെ കര്‍ഷക സമരത്തില്‍ പൊതുതാല്പര്യ ഹര്‍ജിയുമായി സിഖ് ചേംബര്‍ ഓഫ് കൊമേഴ്‌സ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കര്‍ഷകരുടെ ആവശ്യങ്ങള്‍ തീര്‍പ്പാക്കാന്‍ കോടതി ഇടപെടണമെന്നാണ് ആവശ്യം.
Post Your Comments