Latest NewsNewsIndia

‘ദില്ലി ചലോ’ പ്രതിഷേധ മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ച കര്‍ഷകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: ‘ദില്ലി ചലോ’ പ്രതിഷേധ മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ച കര്‍ഷകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ച് ഹരിയാന പോലീസ്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ തകര്‍ക്കാനും പോലീസിന് നേരെ കല്ലെറിഞ്ഞ് ക്രമസമാധാനം തകര്‍ക്കാനും കര്‍ഷകര്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു.

Read Also: ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം എന്നായിരിക്കുമെന്ന് വെളിപ്പെടുത്തി ഇലക്ഷന്‍ കമ്മീഷന്‍

കര്‍ഷകര്‍ സമരം ആരംഭിക്കുന്നതിന് മുമ്പ്, സമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചാല്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് വ്യക്തമാക്കി ഹരിയാന പോലീസ് വിവിധ കര്‍ഷക സംഘടന യൂണിയനുകള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചാല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും നഷ്ടം നികത്താന്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും നോട്ടീസില്‍ പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

കര്‍ഷകരുടെ പ്രതിഷേധത്തിനിടെ അംബാല ജില്ലയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ മരിക്കുകയും 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹരിയാന പോലീസ് വ്യാഴാഴ്ച പറഞ്ഞു. 1980ലെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) പ്രകാരം പ്രതിഷേധിക്കുന്ന കര്‍ഷക നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് ആദ്യം പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button