COVID 19Latest NewsKeralaNews

കഞ്ചാവുമായി അറസ്റ്റിലായ മുഹമ്മദ് അഷ്മീറിനു സംഘടനുമായി ബന്ധമില്ലെന്ന് ഡി വൈ എഫ് ഐ

കണ്ണൂര്‍: കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ പൊതിച്ചോറെന്ന വ്യാജേന കഞ്ചാവ് കടത്തിയതിനു അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ തള്ളി പാർട്ടി. കോവിഡ് സന്നദ്ധ പ്രവര്‍ത്തകന്‍ എന്ന പേരില്‍ പഞ്ചായത്തിന്റെ വളണ്ടിയര്‍ കാര്‍ഡ് ദുരുപയോഗം ചെയ്തായിരുന്നു കഞ്ചാവ് കടത്ത്. കഞ്ചാവുമായി പിടിയിലായ അഷ്മീറിനു ഡിവൈഎഫ്‌ഐ സംഘടനയുമായി ബന്ധമില്ലെന്ന് ഡിവൈഎഫ്‌ഐ തലശ്ശേരി ബ്ലോക്ക് കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

ചൊക്ലി കാഞ്ഞിരത്തിന്‍ കീഴില്‍ വാടക വീട്ടില്‍ താമസിക്കുന്ന മുഹമ്മദ് അഷ്മീറിനെയാണ് 8 കിലോ കഞ്ചാവുമായി കൂത്തുപറമ്പ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. അഷ്മീർ സജീവ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകനാണെന്നാണ് നാട്ടുകാർ പറയുന്നത്. കഞ്ചാവ് കടത്തിയിരുന്ന കെഎല്‍ 58 എസി 0476 നമ്പര്‍ കാറില്‍ നിന്നും നിരവധി സിപിഎം-ഡിവൈഎഫ്‌ഐ കൊടികളും അവന്‍ ഉപയോഗിച്ചിരുന്ന വളണ്ടിയര്‍ കാര്‍ഡും എക്‌സൈസ് സംഘം കണ്ടെടുത്തു. പക്ഷേ, അഷ്മീറിനു പാർട്ടിയുമായി ബന്ധമുള്ളത് പൊലീസും സ്ഥിരീകരിച്ചിട്ടില്ല.

Also Read:തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി പൂച്ച കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി – വൈറല്‍ വീഡിയോ

അഷ്മീര്‍ സംഘടനയുടെ പ്രവര്‍ത്തകനോ, സംഘടനയുടെ തെരെഞ്ഞെടുക്കപ്പെടുന്ന ഏതെങ്കിലും ഒരു ഘടകത്തിലോ അംഗമല്ലെന്നാണ് കമ്മിറ്റി വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് കാലത്ത് ഡിവൈഎഫ്‌ഐ നടത്തുന്ന വിവിധങ്ങളായിട്ടുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ അംഗീകാരമാണ് പൊതുസമൂഹത്തില്‍ നിന്നും ലഭിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ മാറ്റ് കുറയ്ക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം വെച്ചു വാര്‍ത്തകള്‍ വളച്ചൊടിച്ച്‌ സംഘടനയെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് എതിരാളികള്‍ നടത്തുന്നതെന്ന് ഡി വൈ എഫ് ഐയുടെ പ്രസ്താവനയിൽ പറയുന്നു. സംഭവം നിയമപരമായി നേരിടുമെന്ന് ഡിവൈഎഫ്‌ഐ തലശ്ശേരി ബ്ലോക്ക് കമ്മറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button