ചിക്കാഗോ: ബഹുനില കെട്ടിടത്തിന് തീപിടിച്ചതോടെ അഞ്ചാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടുന്ന പൂച്ചയുടെ വീഡിയോ വൈറലായി. വ്യാഴാഴ്ച ഉച്ചയ്ക്ക് ചിക്കാഗോയിലാണ് സംഭവം. അഞ്ചാം നിലയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ തകര്‍ന്ന വിന്‍ഡോയിലൂടെ കറുത്ത പൂച്ച പുറത്തേക്ക് ചാടുന്നത് വീഡിയോയില്‍ കാണാം. തീ അണയ്ക്കാനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ എടുത്ത വീഡിയോയിലാണ് പൂച്ചയുടെ രക്ഷപ്പെടല്‍ പതിഞ്ഞത്. പൂച്ച ചാടുമ്പോള്‍ കാഴ്ചക്കാര്‍ ആശങ്കയോടെ നോക്കി നില്‍ക്കുകയായിരുന്നു. എന്നാല്‍ പുകയ്ക്കുള്ളില്‍ നിന്നും കുതിച്ചെത്തിയ പൂച്ച മതിലിനിപ്പുറത്തുള്ള പുല്‍ത്തകടിയിലേക്കാണ് വീണത്. ശേഷം പൂച്ച ഓടി മറഞ്ഞു. ചിക്കാഗോ ഫയര്‍ മീഡിയയാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
‘താഴേക്ക് ചാടിയ പൂച്ച എന്റെ കാറിനടിയിലൂടെ പോയി, കുറച്ച് മിനിറ്റിനുശേഷം അവള്‍ക്ക് സുഖം തോന്നുന്നതുവരെ ഒളിച്ചു. പിന്നീട് പുറത്തേക്കിറങ്ങി മതിലിനടുത്തെത്തി അകത്തേക്ക് പോകാനുള്ള ശ്രമം നടത്തിയെന്ന് അഗ്‌നിശമന വകുപ്പ് വക്താവ് ലാറി ലാംഗ്‌ഫോര്‍ഡ് പറഞ്ഞു. പൂച്ചയ്ക്ക് പരിക്കേറ്റിട്ടില്ലെന്നും അതിന്റെ ഉടമയെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ലാംഗ്‌ഫോര്‍ഡ് പറഞ്ഞു. അതേസമയം അപ്പാര്‍ട്ട്‌മെന്റിലെ തീപിടുത്തത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണവും സംഭവത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളും ഉദ്യോഗസ്ഥര്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Nine lives for a cat that jumped from fire at 65th and Lowe. Cat hit grass bounced and walked away! pic.twitter.com/LRBsjMta2Z
— Chicago Fire Media (@CFDMedia) May 13, 2021
അതേസമയം ബഹുനില കെട്ടിടത്തില്‍ നിന്ന് വീണു പൂച്ച രക്ഷപ്പെടുന്നത് ഇതാദ്യമല്ല. 2019 ല്‍ ഇംഗ്ലണ്ടിലെ സതാംപ്ടണിലെ ഒരു കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലെ ജനാലയില്‍ നിന്ന് ചാടിയ ജാഫ കേക്ക് എന്ന പൂച്ച രക്ഷപ്പെട്ടിരുന്നു. എന്നാല്‍ വീഴ്ചയില്‍ പൂച്ചയുടെ മുഖം നീരു വെച്ചിരുന്നു. ഉടമ പൂച്ചയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. പിറ്റേ ദിവസമാണ് പൂച്ചയെ ഡിസ്ചാര്‍ജ് ചെയ്തത്.
READ MORE: കലിയടങ്ങാതെ പേമാരി; കാസർകോട് നിന്ന നിൽപ്പിൽ വീട് നിലംപൊത്തി; കടലാക്രമണം രൂക്ഷം
Post Your Comments