
തന്നെ മികച്ച പരിശീലകനാക്കി മാറ്റിയതിൽ ലിവർപൂൾ പരിശീലകനായ യുർഗൻ ക്ലോപ്പ് വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. പ്രീമിയർ ലീഗിൽ എത്തിയതിനുശേഷം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മൂന്നാമത്തെ പ്രീമിയർ ലീഗ് കിരീടമാണ് മാഞ്ചസ്റ്റർ സിറ്റി സിന്തമാക്കിയത്.
നിലവിൽ ഈ സീസണിലും ലീഗ് കിരീടം നേടിയതിന് പിന്നാലെ ഗ്വാർഡിയോളയാണ് ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനെന്ന അഭിനന്ദന സന്ദേശം അയച്ച ക്ലോപ്പിന് മറുപടിയായി അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 2016ൽ സിറ്റിയിൽ എത്തിയ ഗ്വാർഡിയോള കഴിഞ്ഞ വർഷമാണ് മാഞ്ചസ്റ്റർ സിറ്റിയുമായി 2023 വരെ കരാർ പുതുക്കിയത്.
ഗ്വാർഡിയോള ഇംഗ്ലണ്ടിൽ എത്തിയതിനു ശേഷം മൂന്ന് പ്രീമിയർ ലീഗ് ഉൾപ്പെടെ എട്ടു പ്രധാന കിരീടങ്ങളാണ് ഇത്തിഹാദിൽ എത്തിച്ചത്. സീസണിന്റെ തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് ശക്തമായ തിരിച്ചു വരവ് നടത്തിയ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗിന് പുറമെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള അവസരവുമൊരുങ്ങുന്നുണ്ട്.
Post Your Comments