COVID 19Latest NewsNewsIndia

ഡി.ആർ.ഡി.ഒ. വികസിപ്പിച്ച കോവിഡ് ചികിത്സാ മരുന്ന് രോഗികളിലേയ്ക്ക്

ന്യൂഡല്‍ഹി : പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡി.ആർ.ഡി.ഒ. വികസിപ്പിച്ച കോവിഡ് മരുന്ന് അടുത്തയാഴ്ച്ച രോഗികള്‍ക്ക് നല്‍കിതുടങ്ങു. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച മരുന്നിന്‍റെ ഉല്‍പ്പാദനം നടത്തുന്നത് റെഡ്ഡീസ് ലാബോറട്ടറീസാണ്. ആദ്യപതിനായിരം ഡോസാണ് നിലവില്‍ തയ്യാറാക്കിയിട്ടുള്ളത്. ചികിത്സാപദ്ധതിയിലെ തെറാപ്യൂട്ടിക് ആപ്ലിക്കേഷനെന്ന നിലയിലാണ് 2-ഡിജി എന്ന മരുന്ന് നല്‍കുന്നത്.

കോവിഡ് രോഗികൾക്ക് വേണ്ടി മാത്രമാണ് മരുന്ന് വികസിപ്പിച്ചത്. ഇപ്പോള്‍ നല്‍കുന്ന മരുന്നിനൊപ്പം കുടിക്കാവുന്ന വിധം ലായനി രൂപത്തിലാക്കി നല്‍കേണ്ട പൊടിയാണ് നിര്‍മ്മിച്ചത്. 2-ഡിജി എന്ന പേരിലാണ് മരുന്ന് പുറത്തിറക്കുന്നത്.

Read Also  :  ഹനുമാന്‍ സ്റ്റിക്കര്‍ പതിച്ച ആംബുലന്‍സില്‍ കയറിയില്ല; ദമ്പതികള്‍ക്ക് ദാരുണാന്ത്യം; വാര്‍ത്തയുടെ യാഥാർഥ്യം ഇങ്ങനെ

ഒക്സിജന്‍ ശരീരത്തില്‍ വേണ്ടവിധം കയറാത്തവര്‍ക്ക് അതിനുള്ള ക്ഷമത കൂട്ടാന്‍ പുതിയ മരുന്നിന് സാധിക്കുന്നുണ്ടെന്നാണ് നിലവിലെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. രോഗികള്‍ മൂന്ന് ദിവസത്തിനകം കൃത്രിമ ശ്വാസോച്ഛ്വാസം വേണ്ടത്ത സാധാരണ അവസ്ഥയിലേക്ക് എത്തുന്നുവെന്നതാണ് ഏറെ ആശ്വാസമായി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button