Latest NewsIndiaNews

വീലർ ദ്വീപിലെ മിസൈൽ പരീക്ഷണം അടുത്ത മാർച്ച് വരെ നടത്തില്ല: അറിയിപ്പുമായി ഡിആർഡിഒ

ഒലിവ് റിഡ്‌ലി ഇനത്തിലുള്ള കടലാമകൾ പ്രജനനകാലമായാൽ മുട്ടയിടാൻ വീലർ ദ്വീപിൽ എത്തിച്ചേരാറുണ്ട്

ഭുവനേശ്വർ: അടുത്ത വർഷം മാർച്ചിനുള്ളിൽ നടത്താനിരുന്ന മിസൈൽ പരീക്ഷണം മാറ്റിവെച്ച് ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). കടലാമകളുടെ പ്രജനനകാലം മുന്നിൽകണ്ടാണ് ഒഡീഷയിലെ വീലർ ദ്വീപിൽ നടത്താനിരുന്ന പരീക്ഷണം മാറ്റിവച്ചത്. സാധാരണയായി ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് പ്രദേശത്ത് ഈ പരീക്ഷണം ഡിആർഡിഒ നടത്താറുള്ളത്. എന്നാൽ, ഇത്തവണ ഒലിവ് റിഡ്‌ലി കടലാമകളുടെ പ്രജനനകാലമായതിനാൽ പരീക്ഷണം മാറ്റിവയ്ക്കുകയായിരുന്നു.

ഒലിവ് റിഡ്‌ലി ഇനത്തിലുള്ള കടലാമകൾ പ്രജനനകാലമായാൽ മുട്ടയിടാൻ വീലർ ദ്വീപിൽ എത്തിച്ചേരാറുണ്ട്. ഈ സാഹചര്യത്തിൽ മിസൈൽ പരീക്ഷണം നടത്തുകയാണെങ്കിൽ, ഉയർന്ന ശബ്ദം വെളിച്ചവും മൂലം ആമകളുടെ മുട്ട നശിക്കാൻ കാരണമായേക്കും. ഈ പ്രതിസന്ധി മുന്നിൽകണ്ടാണ് തീരുമാനമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു. മിസൈൽ പരീക്ഷണം മാറ്റിവച്ചതിന് പുറമേ, ആമകളുടെ സംരക്ഷണം ഉറപ്പുവരുത്താൻ പ്രജനനകാലം മുതൽ അവ അവസാനിക്കുന്നത് വരെ ദ്വീപിന് സമീപമുള്ള മത്സ്യബന്ധനത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 2024 മെയ് 31 വരെയാണ് നിരോധനം. ഈ കാലയളവിൽ ഏകദേശം 5 ലക്ഷത്തിലധികം മുട്ടകളാണ് ആമകൾ ഇടാറുള്ളത്.

Also Read: എസ്ഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി വയോധികനിൽ നിന്ന് തട്ടിയത് 25 ലക്ഷം: പ്രതി പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button