ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ ഇനി സോറവാർ ടാങ്കുകളും. റിപ്പോർട്ടുകൾ പ്രകാരം, പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് ടാങ്ക് സോറവിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ 100 കിലോമീറ്ററോളമാണ് ടാങ്ക് പ്രവർത്തിപ്പിച്ചത്. ടാങ്കിന്റെ കൂടുതൽ പരീക്ഷണങ്ങൾ ഏപ്രിലിൽ നടത്തുന്നതാണ്. ടാങ്കുകൾ ഇന്ത്യൻ സൈന്യത്തിന് കൈമാറിയ ശേഷം മാത്രമേ അടുത്ത ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളൂ.
59 സോറവാർ ലൈറ്റ് ടാങ്കുകൾ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ സൈന്യം ഡിആർഡിഒയ്ക്ക് ഓർഡറുകൾ നൽകിയിട്ടുണ്ട്. പ്രധാനമായും മരുഭൂമികളിലും, ഉയരമുള്ള പ്രദേശങ്ങളിലും ഇന്ത്യൻ സൈന്യം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനാണ് സോറവാർ ടാങ്കുകൾ വികസിപ്പിച്ചെടുത്തത്. ഇവ ചൈനയിൽ നിന്നുള്ള ആക്രമണങ്ങളെ നേരിടാൻ ഇന്ത്യൻ സൈന്യത്തെ സഹായിക്കുന്നതാണ്. ആത്മനിർഭർ ഭാരതം എന്ന ഇന്ത്യയുടെ സ്വപ്നത്തിലേക്കുള്ള മറ്റൊരു നാഴികക്കല്ല് കൂടിയാണ് സോറവാർ ടാങ്കുകൾ.
Post Your Comments