ചെന്നൈ: രാജ്യത്ത് കോവിഡിനേക്കാൾ വ്യാജവാർത്തകൾ പടർന്ന് പിടിക്കുന്നു. ഹനുമാന് സ്റ്റിക്കര്‍ പതിച്ച ആംബുലന്‍സില്‍ കയറാന്‍ വിസമ്മതിച്ച കേരളത്തിലെ ദമ്പതികള്‍ മരണപ്പെട്ടുവെന്ന് വ്യാജപ്രചാരണം. ‘ഇന്‍ഷോര്‍ട്ട്സ്’ എന്ന ന്യൂസ് സമ്മറി ആപ്പ് ആണ് ഇക്കാര്യം പറഞ്ഞുകൊണ്ടുള്ള വാര്‍ത്ത നല്‍കിയതെന്ന വ്യാജപ്രചരണമാണ് നടക്കുന്നത്. ‘ഇന്ദു മക്കള്‍ കട്ച്ചി’ എന്ന തമിഴ്നാട്ടിലെ ഹിന്ദു ദേശീയവാദി പാര്‍ട്ടി ഇതുമായി ബന്ധപ്പെട്ടുള്ള ഒരു സ്ക്രീന്‍ഷോട്ട് പങ്കുവച്ചിരുന്നു. ‘വിശ്വസിക്കാനാവുന്നില്ല… ശരിയാണെങ്കില്‍… ആരെങ്കിലും ദയവായി സത്യാവസ്ഥ എന്തെന്ന് കണ്ടെത്തൂ.. എന്ന കുറിപ്പോടെയാണ് ‘ഇന്ദു മക്കള്‍ കട്ച്ചി’ ട്വിറ്റര്‍ വഴി ഈ സ്ക്രീന്‍ഷോട്ട് പങ്കുവച്ചത്.
പ്രധാനമന്ത്രി മോദിയുടെയും കേന്ദ്രമന്ത്രിഅമിത് ഷായുടെയും ‘ഹാര്‍ഡ്ക്കോര്‍ സപ്പോര്‍ട്ടര്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ‘എന്‍ ശ്രീനിവാസുലു റെഡ്ഢി’ എന്ന ട്വിറ്റര്‍ പ്രൊഫൈലും ഈ സ്ക്രീന്‍ഷോട്ട് പങ്കുവച്ചിരുന്നു. തന്റെ ട്വീറ്റില്‍ ഇയാള്‍ ‘ഹനുമാന് സ്റ്റിക്കര്‍ ഒട്ടിച്ച ആംബുലന്‍സില്‍ കയറാന്‍ വിസമ്മതിച്ച കേരളത്തിലെ ദമ്പതികള്‍ മരണപ്പെട്ടു… 100% സാക്ഷരത’-എന്നും കുറിച്ചിട്ടുണ്ട്. ഫേസ്ബുക്ക് വഴി വന്‍തോതിലാണ് ഈ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കപ്പെട്ടത്.
Read Also: പടവെട്ടുന്നവനാണ്, ഒളിച്ചോടുന്നവനല്ല..; മാധ്യമചാണക്യന്മാർക്ക് മറുപടിയുമായി പ്രധാനമന്ത്രി
എന്നാല്‍ ഈ സ്ക്രീന്‍ഷോട്ട് നിര്‍മിച്ചെടുത്തതെന്നാണ് വസ്തുതാ പരിശോധനാ മാദ്ധ്യമമായ ‘ആള്‍ട്ട് ന്യൂസ്’ ചൂണ്ടിക്കാട്ടുന്നത്. ഹനുമാന് സ്റ്റിക്കര്‍ പതിച്ച ആംബുലന്‍സ് സംബന്ധിച്ച വാര്‍ത്ത ദേശീയ മാദ്ധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ നല്കി എന്നുള്ള പ്രചാരണമാണ് നടക്കുന്നത്. എന്നാല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സൈറ്റില്‍ നിന്നും ഇത്തരത്തില്‍ ഒരു വാര്‍ത്ത കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കാവി നിറത്തിലുള്ള ഹനുമാന് സ്റ്റിക്കര്‍ പതിപ്പിച്ച ആംബുലന്‍സിന്റെ ചിത്രം ഉള്‍പ്പെടുത്തിയ ഒരു വാര്‍ത്ത ഹിന്ദുസ്ഥാന്‍ ടൈംസ് നല്‍കിയിട്ടുണ്ടെങ്കിലും അതിനു കേരളവുമായി യാതൊരു ബന്ധവുമില്ല എന്നുള്ളതാണ് വസ്തുത. ഉത്തരാഖണ്ഡില്‍ കൊവിഡ് മൂലം കര്‍ഫ്യു ഏര്‍പ്പെടുത്തിയതിനെ കുറിച്ചുള്ള വര്‍ത്തയിലാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഈ ചിത്രം നല്‍കിയിട്ടുള്ളത്.
ഇത്തരത്തില്‍ ഒരു വാര്‍ത്ത തങ്ങള്‍ നല്‍കിയിട്ടില്ലെന്നും ഇത് വ്യാജമായി സൃഷ്ടിച്ചെടുത്തതാണെന്നും ഇന്‍ഷോര്‍ട്ട്സ് പ്രതിനിധിയും ആള്‍ട്ട് ന്യൂസിനോട് വ്യക്തമാക്കിയിട്ടുണ്ട്. സ്ക്രീന്‍ഷോട്ടില്‍ കാണുന്ന ഇംഗ്ളീഷ് അക്ഷരങ്ങള്‍ക്ക് ഇന്‍ഷോര്‍ട്ട്സ് സാധാരണ ഉപയോഗിക്കുന്ന ഫോണ്ടിനോട് സാമ്യമില്ലെന്നതും വ്യക്തമാണ്. മാത്രമല്ല, ഹനുമാന് സ്റ്റിക്കര്‍ പതിപ്പിച്ച ആംബുലന്‍സിന്റെ ചിത്രം ബംഗളുരുവില്‍ നിന്നുമാണ് എടുത്തിട്ടുള്ളതെന്നും വ്യക്തമായിട്ടുണ്ട്. ആംബുലന്‍സിന്റെ മുമ്പില്‍ ‘പ്രസന്ന ആംബുലന്‍സ് സര്‍വീസസ്’ എന്നെഴുതിയിട്ടുണ്ട്. ഇത് ബംഗളുരുവിലെ സ്ഥാപനമാണ്. മുസ്ലിമായതിനാല് രാജസ്ഥാനിലെ ജനന ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചില്ലെന്ന് ഗര്‍ഭിണിയായ ഒരു യുവതി ആരോപിച്ചത് വാര്‍ത്തയായിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനായാണ് ഹനുമാന് സ്റ്റിക്കര്‍ പതിച്ച ആംബുലന്‍സ് സംബന്ധിച്ച വാര്‍ത്ത സൃഷ്ടിച്ചെടുത്തതെന്നും ആള്‍ട്ട് ന്യൂസ് പറയുന്നു. ആംബുലന്‍സില്‍ വച്ച് പ്രസവിച്ച ഈ സ്ത്രീയുടെ കുഞ്ഞ് മരിച്ചുപോയിരുന്നതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments