ശ്രാവസ്തി: മുപ്പത്തിമൂന്ന് വര്‍ഷം മുമ്പ് പന്ത്രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത മൂന്ന് പുരുഷന്മാരെ സഹായിച്ച സ്ത്രീക്ക് അഞ്ച് വര്‍ഷം തടവ്. പ്രാദേശിക കോടതിയാണ് സ്ത്രീ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്.
അഡീഷണല്‍ സെഷന്‍സ് ജഡ്ജി പരമേശ്വര്‍ പ്രസാദ് പ്രതിയായ രാംവതിക്ക് 15,000 രൂപ പിഴയും ചുമത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കെ പി സിംഗ് പറഞ്ഞു. കേസിലെ മറ്റ് പ്രതികളെല്ലാം വിചാരണ വേളയില്‍ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത ഏറ്റവും പഴയ കേസുകളില്‍ ഒന്നാണിതെന്നും സിംഗ് പറഞ്ഞു.
1988 ജൂണ്‍ 30 നാണ് സംഭവം. പെണ്‍കുട്ടി ഗ്രാമത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു, രാത്രിയില്‍ രാംവതിയും അമ്മ ഫൂള്‍മാതയും പ്രായപൂര്‍ത്തിയാകാത്ത മകളെ മുക്കു, പുസു, ലഹ്രി എന്നീ മൂന്ന് പുരുഷന്മാര്‍ക്ക് കൈമാറുകയായിരുന്നു. ഐപിസിയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ഭിംഗ പോലീസ് സ്റ്റേഷനില്‍ മുക്കു, പുസു, ലഹ്രി, രാംവതി, അമ്മ എന്നീ അഞ്ച് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
അഞ്ച് പ്രതികള്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ 33 വര്‍ഷത്തിനുശേഷം 2021 ഏപ്രിലിലിലാണ് കോടതി ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്.
READ MORE: കോവിഡ് ഡോമിസിലറി സെന്റർ ഉദ്ഘാടന ചടങ്ങിനെത്തിയത് എംപിയും എം എൽ എയും ഉൾപ്പെടെ നൂറ് കണക്കിനാളുകൾ
Post Your Comments