COVID 19Latest NewsKeralaNews

കോവിഡ് ഡോമിസിലറി സെന്റർ ഉദ്ഘാടന ചടങ്ങിനെത്തിയത് എംപിയും എം എൽ എയും ഉൾപ്പെടെ നൂറ് കണക്കിനാളുകൾ

ഇടുക്കി : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കോവിഡ് ഡോമിസിലറി സെന്റർ ഉദ്ഘാടനം. കട്ടപ്പന നഗരസഭ നടത്തിയ ഉദ്ഘാടന ചടങ്ങിലാണ് സ്ഥലത്തെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ വൻ ജനക്കൂട്ടം വന്നത്. ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, എംഎൽഎ റോഷി അഗസ്റ്റിൻ എന്നിവരും നഗരസഭാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Read Also : കോവിഡ് വ്യാപനം : ഫേസ്ബുക്കിൽ വ്യാജ പ്രചരണവുമായി എത്തിയ നടന്‍ ടിനി ടോമിന് പൊങ്കാല 

സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡോമിസിലറി സെന്റർ തുറക്കേണ്ടി വന്നത്. എന്നാൽ അതിന്റെ ഉദ്ഘാടന ചടങ്ങിന് തന്നെ മാനദണ്ഡങ്ങൾ പാലിക്കാതെ ജനങ്ങൾ വന്നത് വലിയ വീഴ്ചയായാണ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button