Latest NewsKeralaNews

ഭൂതത്താന്‍ കെട്ട് ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു, ജാഗ്രതാ നിര്‍ദേശം

34.90 മീറ്ററാണ് പരമാവധി സംഭരണ ശേഷി. നിലവില്‍ 34.10 മീറ്ററാണ് ജലനിരപ്പ്.

കൊച്ചി: ശക്തമായ മഴ യുണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ നല് ഷട്ടറുകള്‍ തുറന്നു.1,8,9,15, എന്നീ ഷട്ടറുകളാണ് തുറന്നത്. 34.1മീറ്ററാണ് അണക്കേറ്റിന്റെ ആകെ ജലനിരപ്പ്. എറണാകുളം അടക്കമുള്ള ജില്ലകളില്‍ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

read also:കോവിഡ് വ്യാപനം : കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി

ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ആകെ 2.1 മീറ്ററാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. ഒരു സെക്കന്റില്‍ 197 ഘനമീറ്റര്‍ വെള്ളമാണ് പുറന്തള്ളുന്നത്. 34.90 മീറ്ററാണ് പരമാവധി സംഭരണ ശേഷി. നിലവില്‍ 34.10 മീറ്ററാണ് ജലനിരപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button