തിരുവനന്തപുരം : കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി. കൊച്ചുവേളി -മൈസൂർ എക്‌സ്പ്രസ് , കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി , അമൃത എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. ഈ മാസം 15 മുതൽ 31 വരെയാണ് ട്രെയിനുകൾ നിർത്തിവെച്ചിരിക്കുന്നത്. ലോക്ഡൗൺ മൂലം യാത്രക്കാരുടെ കുറവ് കാരണമാണ് ട്രെയിനുകൾ നിർത്തിവെച്ചത് എന്ന് അധികൃതർ അറിയിച്ചു. ഇതോടെ മൂന്ന് ആഴ്ചയ്ക്കിടെ സംസ്ഥാനത്ത് നിർത്തിവെച്ച ട്രെയിനുകളുടെ എണ്ണം 65 ഓളം ആയി.
നേരത്തെ ദീർഘദൂര സർവ്വീസുകൾ ഉൾപ്പെടെ കേരളത്തിൽ ഓടുന്ന 44 ട്രെയിനുകൾ റദ്ദാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള രണ്ട് സൂപ്പർ ഫാസ്റ്റ് തീവണ്ടികൾ, മംഗലാപുരം- ചെന്നൈ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോർബന്തർ, കൊച്ചുവേളി-ഇൻഡോർ, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം – ഷൊർണൂർ, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂർ-ഷൊർണൂർ തുടങ്ങിയ മെമു സർവ്വീസുകളും നിർത്തിവച്ചിരുന്നു.
Post Your Comments