സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനെ തുടര്‍ന്നാണിത്. ചാലക്കുടിയില്‍ തിയേറ്ററിന്റെതടക്കം മേല്‍ക്കൂര കനത്ത മഴയില്‍ പാറിപ്പോയതായാണ് വിവരം. എറണാകുളത്തും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരുകയാണ്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റ് ശക്തിപ്രാപിച്ച് വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്കാണ് നീങ്ങുന്നത്. ഒക്ടോബര്‍ ആറിന് അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുകയാണ്.
മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ 6 മുതല്‍ കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. മഴ വരും ദിവസങ്ങളിലും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Post Your Comments