
വയനാട് : രക്ഷാപ്രവർത്തനത്തിനിടെ നാവികസേനയുടെ ബോട്ട് മറിഞ്ഞ് വഴികാട്ടിയും നാലു നാവിക ഉദ്യോഗസ്ഥരും ഒഴുക്കിൽപെട്ടു. മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ നാട്ടുകാർ രക്ഷിച്ചു. പ്രദേശത്ത് വെള്ളത്തിൽ കുടുങ്ങിയ വീട്ടമ്മയെ രക്ഷിക്കാൻ പോകുന്നതിനിടെ കുത്തൊഴുക്കിൽപെട്ട ബോട്ട് റബർ മരത്തിലിടിച്ചു മറിയുകയായിരുന്നു.
ബോട്ട് തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ വൈകിട്ട് നീരാട്ടാടി പൊയിലിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിലാണ് ബോട്ട് മറിഞ്ഞത്.
Post Your Comments