ഹരാരെ : സിംബാബ്വേയിലും മൊസാംബിക്കിലും നാശം വിതച്ച് ഇദായ് ചുഴലിക്കാറ്റ്. ഇതുവരെ 120ല്‍പരം ആളുകളാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരണപ്പെട്ടത്. അതേസമയം നൂറിലധികം പേരെ കാണാതായിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വീടുകള്‍ ഒലിച്ചുപോയി. വന്‍ മരങ്ങള്‍ കടപുഴകി വീണു. നിരവധി കൃഷി സ്ഥലങ്ങള്‍ നശിച്ചു.
വ്യാഴാഴ്ച വൈകുന്നേരമാണ് ചുഴലിക്കാറ്റ് തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് മൊസാംബിക് മേഖലയില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ശക്തമായി. സിംബാബ്വേയില്‍ 65 പേരും മൊസാംബിക്കില്‍ 62 പേരുമാണ് മരിച്ചത്. 15 ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചുവെന്നാണ് യുഎന്നിന്റേയും സര്‍ക്കാരിന്റേയും വിലയിരുത്തല്‍.
നിരവധിപേര്‍ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷനേടാനായി മലമുകളില്‍ അഭയം പ്രാപിച്ചു. വീടുകള്‍ മുങ്ങിയതിനെ തുടര്‍ന്ന് മലമുകളിലേക്ക് ഓടിക്കയറിയവരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാണ്.
Post Your Comments