
സ്പാനിഷ് ലീഗ് കിരീട പോരാട്ടത്തിലെ നിർണായക മത്സരത്തിൽ ലെവന്റയോട് ബാഴ്‌സലോണ സമനില വഴങ്ങിയതോടെ ബാഴ്‌സയുടെ സാധ്യതകൾ വിദൂരത്തായി എന്ന് മിഡ്ഫീൽഡർ ബുസ്കെറ്റ്സ്. ഇനി മാഡ്രിഡ് ടീമുകൾ എന്ത് ചെയ്യും എന്നത് അപേക്ഷിച്ചാകും ബാഴ്‌സലോണയുടെ സാധ്യതകൾ.
പക്ഷെ അതിന് ആകെ വളരെ കുറച്ച് പോയിന്റ് മാത്രമെ കളിക്കാനൊള്ളു എന്നും ബുസ്കെറ്റ്സ് പറഞ്ഞു. ലെവന്റയോട് സമനില വഴങ്ങിയതോടെ ബാഴ്‌സയുടെ ലാ ലിഗ കിരീട പ്രതീക്ഷകൾ മങ്ങിയിരിക്കുകയാണ്. ഇന്ന് അത്ലാന്റിക്കോ മാഡ്രിഡ് വിജയിച്ചാൽ രണ്ടു മത്സരങ്ങൾ മാത്രം ശേഷിക്കെ നാല് പോയിന്റിന്റെ ലീഡ് നേടി അത്ലാന്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരും.
ലെവന്റക്കെതിരായ മത്സരം നല്ല രീതിയിലായിരുന്നു തുടങ്ങിയത്. എന്നാൽ പിന്നീട് ഡിഫൻസിൽ പിഴവുകൾ മുതലെടുത്ത ലെവന്റ എളുപ്പത്തിൽ സ്കോർ ചെയ്തു എന്നും ബുസ്കെറ്റ്സ് പറഞ്ഞു. ഇത് തന്നെയാണ് ഈ സീസണിൽ ഉടനീളം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments