ഡൽഹി: കോവിഡ് വൈറസിന്റെ B.1.617 വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വൈറസിന്റെ വകഭേദത്തെ ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കി.
വൈറസിന്റെ B.1.617 വകഭേദവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ഇറക്കിയ 32 പേജുള്ള റിപ്പോര്‍ട്ടില്‍ എവിടെയും ഇന്ത്യന്‍ എന്ന വാക്ക് പരാമർശിച്ചിട്ടില്ലെന്നും അതിനാല്‍ വൈറസിനെ ഇന്ത്യന്‍ വേരിയന്റ് എന്ന് വിശേഷിപ്പിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബി.1.617.1, ബി.1.617.2, ബി.1.617.3 എന്നിങ്ങനെ ബി.1.617-ന്റെ മൂന്ന് വകഭേദങ്ങളും ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ, കോവിഡിന്റെ ബി.1.617 വകഭേദം ആഗോള ഉത്കണ്ഠയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) പറഞ്ഞിരുന്നു. ഇത്തരത്തിൽ തരം തിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. രാജ്യത്ത് കഴിഞ്ഞ ഒക്ടോബറിലാണ് ബി1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. 20-ഓളം രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments