ആലപ്പുഴ: തമിഴ്‌നാട്ടില്‍ പുതിയ വിജിലന്‍സ് മേധാവിയായി പി. കന്തസാമി ചുമതലയേറ്റ സംഭവത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് സന്ദീപ് വാചസ്പതി. കന്തസാമി അമിത് ഷായെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന സിപിഎം പ്രചാരണത്തിനെതിരെയാണ് സന്ദീപ് രംഗത്തെത്തിയത്. അമിത് ഷായെ കോടതി നിരുപാധികം വിട്ടയച്ചപ്പോള്‍ കന്തസാമി അന്വേഷിച്ച മറ്റൊരു കേസായ എസ്.എന്‍.സി ലാവ്‌ലിനില്‍ പിണറായി വിജയന്‍ പ്രതിയാണെന്ന് സന്ദീപ് ഓര്‍മ്മിപ്പിച്ചു.
Also Read: കോവിഡ്; കേരളത്തിലെ മരണസംഖ്യ ഉയരുന്നു, ഇന്ന് രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന നിരക്ക്
രാജ്യത്ത് ഐപിഎസ് ഓഫീസര്‍മാരായി ജോലി ചെയ്യുന്ന എത്രയോ ഉദ്യോഗസ്ഥര്‍ ഏതെല്ലാം കേസുകള്‍ അന്വേഷിച്ചിട്ടുണ്ടാകും. ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ തലശ്ശേരി എ.എസ്.പി ആയിരുന്ന കാലത്ത് അന്നത്തെ തലശേരി എം.എല്‍.എ പിണറായി വിജയനെ ഭിത്തിക്ക് ചാരിയതായി കേട്ടിട്ടുണ്ടെന്നും സന്ദീപ് പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
‘ഞാന്‍ ആരോടെങ്കിലും കുറച്ച് ഗുണ്ടായിസം കാണിച്ച് ഒന്ന് റിലാക്‌സ് ചെയ്‌തോട്ടെ എന്റെ പരമൂള്ളേ’ എന്ന് പറഞ്ഞ ചട്ടമ്പി നാട് സിനിമയിലെ ദശമൂലം ദാമുവിനെയാണ് പലപ്പോഴും സിപിഎം അണികള്‍ ഓര്‍മ്മിപ്പിക്കുന്നത്. ഒക്കുന്നിടത്ത് ഒപ്പിക്കുക എന്നും പറയാം. ഒത്താല്‍ ആവട്ടെ എന്നതാണ് ലൈന്‍.
തമിഴ്‌നാട്ടില്‍ പുതിയ വിജിലന്‍സ് മേധാവിയായി പി. കന്തസാമി ചുമതലയേറ്റതാണ് ബിജെപിക്കെതിരായ പുതിയ ആയുധം. ഇദ്ദേഹം പണ്ടെങ്ങോ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ ഏതോ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടത്രേ! അന്ന് അദ്ദേഹം സിബിഐയില്‍ ഡി.ഐ.ജി ആയിരുന്നു. രാജ്യത്ത് ഐപിഎസ് ഓഫീസര്‍മാരായി ജോലി ചെയ്യുന്ന എത്രയോ ഉദ്യോഗസ്ഥര്‍ ഏതൊക്കെ കേസുകള്‍ അന്വേഷിച്ചിട്ടുണ്ടാകും.
ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ തലശ്ശേരി എ.എസ്.പി ആയിരുന്ന കാലത്ത് അന്നത്തെ തലശേരി എം.എല്‍.എ പിണറായി വിജയനെ ഭിത്തിക്ക് ചാരിയതായി കേട്ടിട്ടുണ്ട്. പോരാളി ഷാജിമാരുടെ ലോജിക് അനുസരിച്ച് മോദി ഡോവലിനെ നിയമിച്ചത് സിപിഎമ്മിനെതിരായ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായി കാണേണ്ടി വരും. മാത്രവുമല്ല അമിത് ഷായ്ക്ക് ഇനി തമിഴ്‌നാട്ടില്‍ കയറാനും പറ്റില്ല.
പക്ഷേ ഇവര്‍ അറിയാത്ത മറ്റൊരു കാര്യമുണ്ട്. കന്തസാമി അന്വേഷിച്ച കേസില്‍ അമിത് ഷായെ കോടതി നിരുപാധികം വിട്ടയച്ചിട്ടുണ്ട്. പക്ഷേ ഇദ്ദേഹം അന്വേഷിച്ച മറ്റൊരു കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആ കേസിന്റെ പേര് എസ്.എന്‍.സി.ലാവലിന്‍. പ്രതി പിണറായി വിജയന്‍. അത് ഓര്‍മ്മപ്പെടുത്തുമ്പോഴാണ് ദശമൂലം ദാമു രംഗത്ത് വരുന്നത്.
Post Your Comments