അടുത്ത സീസണിലും ബാഴ്‌സലോണയുടെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് റൊണാൾഡ് കോമാൻ. താൻ ക്ലബുമായി രണ്ടു വർഷത്തെ കരാറാണ് ഒപ്പുവെച്ചത്. അതിനാൽ അടുത്ത സീസണിലും ക്ലബിൽ തുടരുമെന്ന് കോമാൻ വ്യക്തമാക്കി. ജോവാൻ ലപോർട്ട ബാഴ്‌സലോണയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ടീമിൽ കൂടുതൽ മാറ്റങ്ങൾ പരിഗണിക്കുകയും ചെയ്യുന്ന ഈ സമയത്ത് കോമാൻ ബാഴ്‌സയെ പഴയ പ്രതാപകാലത്തേക്ക് എത്തിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
എന്നാൽ ഈ സീസണിൽ എല്ലാ മുൻനിര ക്ലബുകളായും മികച്ച പ്രകടനം പുറത്തെടുക്കാൻ ബാഴ്‌സയ്ക്ക് കഴിഞ്ഞില്ല. മാഡ്രിഡ് ടീമുകളായ മത്സരത്തിൽ ഒന്നിൽപോലും ജയം നേടാൻ കോമാൻ ബാഴ്‌സയ്ക്ക് സാധിച്ചിട്ടില്ല.
ഈ സീസണിൽ സ്പാനിഷ് കിരീടം നേടാൻ കഴിഞ്ഞാൽ കോമാന് ഒരുപക്ഷെ തന്റെ മേലുള്ള സമ്മർദ്ദം അതിജീവിച്ച് അടുത്ത സീസണിലും ബാഴ്‌സക്കൊപ്പം തുടരും. എന്നാൽ കിരീട പോരാട്ടത്തിൽ മാഡ്രിഡ് ടീമുകളുടെ മത്സരഫലത്തിനായും ബാഴ്‌സ കാത്തിരിക്കും.
Post Your Comments