പാരീസ്: ബാഴ്‌സലോണയുടെ മുൻ പരിശീലകൻ റൊണാൾഡ് കോമാൻ ഫുട്ബോളിലേക്ക് മടങ്ങിയെത്തുന്നു. നെതർലൻഡ്‌സിന്റെ പരിശീലകനായിട്ടാണ് കോമാൻ മടങ്ങിയെത്തുന്നത്. ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുന്ന വാൻ ഹാലിന് പകരക്കാരനായിട്ടാണ് കോമാൻ വരുന്നത്. കാൻസർ ബാധിച്ച വാൻ ഹാലിന് പരിശീലകനായി തുടരാൻ കഴിയാത്ത സ്ഥിതിയാണ്.
നേരത്തെ, ഫുട്ബോൾ ലോകം എഴുതി തള്ളിയ, തകർന്നടിഞ്ഞ ടീം ലോകകപ്പ് യോഗ്യത പോലും നേടാതെ പുറത്തായിരുന്നു. അങ്ങനെയുള്ള ടീമിനെ രക്ഷിച്ചെടുത്ത പരിശീലകനാണ് കോമാൻ. യോഗ്യത പോലും നേടാനാകാതിരുന്ന ടീമിനെ ഫിഫ ലോക റാങ്കിങ്ങിൽ റൊണാൾഡ് കോമാൻ ആദ്യ പതിനഞ്ചിനുള്ളിൽ മടക്കിക്കൊണ്ടുവരികയും ചെയ്തു.
പിന്നീട്, ബാർസലോണയുടെ പരിശീലകനായ കോമാന് അവിടെ അത്ര ശോഭിച്ചില്ല. അവിടെ നിന്ന് പുറത്തായ കോമാൻ നെതർലൻഡ്‌സ് പരിശീലകനായി മടങ്ങി വരികയാണ്. ബാഴ്സയിലെ മോശം കാലത്തെ അതിജീവിച്ച് നല്ല ഒരു തിരിച്ചുവരവാണ് കോമാൻ ലക്ഷ്യമിടുന്നത്. പഴയ ഫോമിലേക്ക് തിരിച്ചെത്തിയ നെതർലൻഡ്‌സിന് വ്യക്തിഗത മികവിനെ ആശ്രയിക്കാതെ കളിക്കാനുള്ള കരുത്ത് ഇന്നവർക്കുണ്ട്.
Post Your Comments