ലക്നൗ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യുപിയിൽ ഇസ്ലാം മതപണ്ഡിതന്‍റെ സംസ്കാര ചടങ്ങുകൾക്കായി ആയിരങ്ങൾ ഒത്തുകൂടിയ സംഭവത്തിൽ നിരവധി പേർക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ടാൽ അറിയുന്നതും അറിയാത്തവരുമായ ആളുകൾക്കെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. യുപിയിലെ ബുദൗൻ ജില്ലയിലാണ് സംഭവം.
Also Read:ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതി വിവാഹം കഴിച്ചു; സാക്ഷ്യം വഹിച്ച് പോലീസ് സ്റ്റേഷൻ
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മതനേതാവും ഇസ്ലാമിക പണ്ഡിതനുമായ ഹസ്രത് അബ്ദുൾ മുഹമ്മദ് സലീമുൽ ഖദ്രി മരിച്ചത്. ഇദ്ദേഹത്തിന്‍റെ മൃതദേഹവും വഹിച്ചുള്ള യാത്രയിലാണ് ആയിരങ്ങൾ പങ്കു ചേർന്നത്. ഖദിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ പലരും ഫേസ് മാസ്ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങളും ഇവർ പാലിച്ചില്ല. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണു പൊലീസ് നിരവധിയാളുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പകർച്ചാവ്യാധി നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് യുപി. മരണാനന്തര ചടങ്ങുകളിൽ ഇരുപത് പേര്‍ക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്.
Post Your Comments