CinemaMollywoodLatest NewsKeralaNewsEntertainmentCrime

‘അശ്ലീല ചിത്രങ്ങളിൽ മുഖം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു’: പരാതി നൽകി പ്രവീണ, 22 കാരനായ വിദ്യാർത്ഥിയെ കുടുക്കിയതിങ്ങനെ

സമൂഹമാധ്യമങ്ങൾ വഴി ഏറെ സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നവരാണ് നടിമാർ. നടിമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നവരുമുണ്ട്. ഇത്തരക്കാർക്കെതിരെ നടിമാർ പരാതി നൽകാൻ തയ്യാറാകണമെന്നാണ് നടി പ്രവീണയ്ക്ക് പറയാനുള്ളത്. നടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. തന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രം അക്കൗണ്ട് ഉണ്ടാക്കി യുവാവ് അതിലൂടെ എഡിറ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് നടി വ്യക്തമാക്കുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആണ് ഇത്തരം ആളുകളെ വെറുതെ വിടരുതെന്ന് താരം വ്യക്തമാക്കിയത്.

Also read:വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് സാവകാശം നല്‍കും: ഇപ്പോള്‍ നടപടിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി

നടിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കന്യാകുമാരി സ്വദേശി മണികണ്ഠന്‍ ശങ്കറിന് പിറകെ ഡല്‍ഹി സാഗര്‍പൂര്‍ സ്വദേശിയായ ഭാഗ്യരാജിനെ കേരളത്തിലെ പ്രത്യേക സംഘം ഡല്‍ഹിയിലെത്തി അറസ്റ്റു ചെയ്തത് ഇന്നലെയായിരുന്നു. വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽ എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദേശാനുസരണം തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സോഷ്യൽ മീഡിയ വഴി നടത്തിയ അന്വേഷണത്തിൽ ഇയാളുടെ നമ്പർ പൊലീസിന് ലഭിച്ചു. അങ്ങനെയായിരുന്നു അറസ്റ്റ്.

‘ചലച്ചിത്ര രംഗത്തെ പലര്‍ക്കുമെതിരെ ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ പലരും പ്രതികരിക്കുന്നില്ല എന്നതാണ് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നത്. ആ സാഹചര്യം ഒഴിവാക്കി ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ എല്ലാവരും പ്രതികരിക്കണം. പരാതികളുമായി രംഗത്തെത്തണം. പക്ഷേ എന്റെ കുടുംബത്തിലെ അംഗങ്ങളുടെ ചിത്രം പോലും ഇയാൾ ഉപയോഗിച്ചു. അശ്ലീല ചിത്രങ്ങളിൽ എന്റെ മുഖം എഡിറ്റ് ചെയ്ത് വച്ച് പ്രചരിപ്പിക്കാൻ തുടങ്ങി. സിനിമാ മേഖലകളിലെ എന്റെ സുഹൃത്തുക്കൾക്ക് വരെ ടാഗ് ചെയ്തായിരുന്നു പ്രചാരണം. ഇതോടെയാണ് ഞാൻ കേസ് കൊടുക്കാൻ തീരുമാനിച്ചത്’, പ്രവീണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button