ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളുമായി കരാർ പുതുക്കുന്നതിനുള്ള ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ലെന്ന് ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ. പുതിയ കരാറിന്റെ ചർച്ചക്കായി ലിവർപൂളിൽ നിന്നും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും സലാ വ്യക്തമാക്കി. നിലവിൽ 2023 വരെയാണ് ലിവർപൂളിൽ സലായുടെ കരാർ.
അതേസമയം, സലാ ലിവർപൂൾ വിടുകയാണെങ്കിൽ സ്പാനിഷ് ലീഗിൽ കളിക്കാനുള്ള താല്പര്യം താരം നേരത്തെ പ്രകടപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ജനുവരിയിൽ ലിവർപൂളിൽ തന്നെ തുടരാനാണ് തനിക്ക് താൽപര്യമെന്നും ഇനിയും പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും ലിവർപൂളിനോപ്പം നേടുമെന്നും സലാ പറഞ്ഞിരുന്നു.
2017ൽ റെക്കോർഡ് തുകക്കാണ് ലിവർപൂൾ സലായെ റോമിൽ നിന്ന് സ്വന്തമാക്കിയത്. ലിവർപൂളിന് വേണ്ടി 195 മത്സരങ്ങൾ കളിച്ച സലാ 120 ഗോളുകളും നേടിയിട്ടുണ്ട്.
Post Your Comments