മലപ്പുറം: കോവിഡ് പോസിറ്റീവ് ആയി ഐസൊലേഷനിൽ ഇരിക്കാൻ സൗകര്യമില്ലെന്ന കാരണത്താൽ ആത്മഹത്യ ചെയ്തു ഗൃഹനാഥന്‍. മലപ്പുറം ജില്ലയിലെ തിരൂര്‍ വെട്ടം ആലിശ്ശേരി സ്വദേശി വാണിയംപള്ളിയില്‍ അനില്‍കുമാറാണ് കഴിഞ്ഞ ദിവസം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. കോവിഡ് പോസിറ്റീവ് ആയിട്ടും കുടുംബത്തോടൊപ്പം ഒറ്റമുറിയിൽ തന്നെ കഴിയേണ്ടി വന്നതിന്റെ വിഷമത്തെ തുടർന്നാണ് അനിൽ കുമാർ ആത്മഹത്യ ചെയ്തത്.
മരിക്കുന്നതിന് മുൻപ് തന്റെ വീട്ടിലെ അവസ്ഥ വിവരിച്ച് അനിൽ ഒരു വീഡിയോ ചെയ്തിരുന്നു. ഇത് വാട്സ്ആപ് ഗ്രൂപുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. ശക്തമായ തലവേദനയെ തുടർന്നു നടത്തിയ പരിശോധനയിലാണ് അനിലിന് കോവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്. തുടര്‍ന്ന് വീട്ടിലെത്തി ക്വാറന്റെയിനിലിരിക്കുകയായിരുന്നു. മക്കള്‍ക്കും ഭാര്യക്കുമൊപ്പം ഒറ്റമുറി വീട്ടിലാണ് അനിലും താമസിച്ചത്.
കോവിഡ് പോസിറ്റീവായാല്‍ ഒറ്റക്ക് ഒരു മുറിയില്‍ ഇരിക്കണമെന്നാണ്, എന്നാല്‍ ഞങ്ങള്‍ക്ക് നാല് പേര്‍ക്കും കൂടി ആകെ ഒറ്റമുറിയാണ് ഈ വീട്ടിലുള്ളത്. അതുകൊണ്ടാണ് ഇങ്ങനെ ഇരിക്കേണ്ടി വന്നത് എന്നാണ് അനില്‍ മരിക്കുന്നതിന് മുമ്ബ് ചിത്രീകരിച്ച വീഡിയോയില്‍ പറയുന്നത്. വീട്ടില്‍ മറ്റ് മുറികളൊന്നുമില്ലായിരുന്നു. ഇതിന്റെ മാനസിക സംഘര്‍ഷം കാരണമാണ് ആത്മഹത്യ ചെയ്തത്. ഓട്ടോ ഡ്രൈവറും അനൗണ്‍സറുമാണ് അനില്‍.
Post Your Comments