മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നായ ബോ അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. ശനിയാഴ്ചയാണ് ബോ വിടപറഞ്ഞതെന്ന് ഒബാമയും ഭാര്യ മിഷേലും പറഞ്ഞു. നായയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തിയ ഒബാമയും ഭാര്യ മിഷേലും ബോയെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു.
READ MORE: ഇനിയും ഇത്തരം സ്ഥിരരൂപങ്ങളെ പൊളിച്ചുകൊണ്ട് മുന്നേറാം; വനിത ശിശു ക്ഷേമ വകുപ്പിന് നന്ദി പറഞ്ഞ് റിമ
”യഥാര്‍ഥ സുഹൃത്തും വിശ്വസ്തനായ കൂട്ടുകാരനും ആയിരുന്നു ബോ. വൈറ്റ് ഹൈസിലെത്തിയ അവന്‍ എല്ലാ കുഴപ്പങ്ങളും സഹിച്ചു. കുരക്കുമെങ്കിലും കടിക്കില്ലായിരുന്നു. വേനല്‍ക്കാലത്ത് കുളത്തിലിറങ്ങാന്‍ ഇഷ്ടപ്പെട്ടു. കുട്ടികളുമായി പൊരുത്തപ്പെട്ടിരുന്നില്ല. അത്താഴ മേശയ്ക്ക് ചുറ്റും ഭക്ഷണ അവശിഷ്ടത്തിനായി കറങ്ങി നടന്നു. നല്ല രോമമാണ് അവന് ഉണ്ടായിരുന്നത്.’ – ഒബാമ ബോയെ കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു.
മുന്‍ സെനറ്റര്‍ എഡ്വേര്‍ഡ് എം കെന്നഡിയാണ് ബോ എന്ന പോര്‍ചുഗീസ് വാടെര്‍ ഡോഗിനെ ഒബാമയ്ക്ക് സമ്മാനിച്ചത്. 2013ല്‍ സണ്ണി എന്ന മറ്റൊരു വളര്‍ത്തുനായെ കൂടി ബോയ്ക്കൊപ്പം കൂട്ടി. വൈറ്റ് ഹൗസിലെ സ്ഥിരം സാന്നിധ്യമായിരുന്നു ബോയും സണ്ണിയും. ഒബാമക്കൊപ്പം ബോ കളിക്കുന്നതിന്റെയും പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫിസായ ഓവല്‍ ഓഫീസിന്റെ മേശപ്പുറത്ത് കിടക്കുന്നതിന്റെയും ചിത്രങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
‘എനിക്കും ബറാകിനും ഒരു ഇടവേള ആവശ്യമുള്ളപ്പോള്‍ അവന്‍ അവിടെയുണ്ടായിരുന്നു. ഓഫീസുകളില്‍ ഒരു ഉടമസ്ഥനെ പോലെ ചുറ്റിനടന്നു. ഒരു പന്ത് കടിച്ചുപിടിച്ചായിരുന്നു നടത്തം. ഞങ്ങള്‍ എയര്‍ഫോഴ്സ് വണ്ണില്‍ പറക്കുമ്പോള്‍, പതിനായിരക്കണക്കിന് ആളുകള്‍ ഈസ്റ്റര്‍ എഗ് റോളിനായി സൗത് പുല്‍ത്തകിടിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍, മാര്‍പാപ്പ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ എല്ലാം അവന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് മിഷേലും കുറിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ”ബോയെക്കാള്‍ സന്തോഷവാനായി മറ്റാരുമില്ല” എന്നും പറഞ്ഞു.
READ MORE: കോവിഡ്; രാജ്യത്ത് ഓക്‌സിജന്‍ സഹായത്തോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9 ലക്ഷം കടന്നു
Post Your Comments