തിരുവനന്തപുരം : അമ്മയെന്ന വാക്കിന് പ്രതീക്ഷകളുടെ അമിത ഭാരമേല്‍പ്പിക്കുന്ന പതിറ്റാണ്ടുകളുടെ ശീലത്തെ പൊളിച്ചെഴുതിയ വനിത ശിശു ക്ഷേമ വകുപ്പിന് നന്ദി പറഞ്ഞ് നടി റിമ കല്ലിങ്കല്‍. ഇന്നത്തെ മാതൃദിന സന്ദേശത്തിലാണ് അമ്മമാരെ മഹത്വവല്‍ക്കരിച്ചുകൊണ്ട് പാര്‍ശ്വവല്‍ക്കരിക്കുന്ന രീതിയ്ക്കെതിരെ വനിതാ ശിശുക്ഷേമവകുപ്പിന്റെ വഴിമാറി നടത്തം. ഈ സാഹചര്യത്തിലാണ് വനിത ശിശു ക്ഷേമ വകുപ്പിന് നന്ദി പറഞ്ഞ് റിമ എത്തിയിരിക്കുന്നത്.
”വനിത ശിശു ക്ഷേമ വകുപ്പിലെ എല്ലാവരോടും നന്ദി അറിയിക്കാന്‍ പറ്റിയ അവസരമാണിത്. അവര്‍ സമൂഹമാധ്യമത്തിലൂടെ ചെയ്യുന്ന പുരോഗമനപരമായ കാര്യങ്ങള്‍ക്കാണ് ഈ നന്ദി. പുരോഗമനമായ സംസ്ഥാനമായ നമ്മള്‍ ഈ അടുത്ത കാലത്തായി സാധരയാക്കപ്പെടുന്ന ലിംഗപരമായ വേര്‍തിരിവിനെയും, പുരാഷാധിപത്യത്തിന്റെ തലങ്ങളെയും പൊളിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും ഇത്തരം സ്ഥിരരൂപങ്ങളെ പൊളിച്ചുകൊണ്ട് മുന്നേറാം, അതില്‍ ആ മീന്‍ പൊരിച്ചത് ചോദിക്കുന്നതും ഉള്‍പ്പെടുന്നു”- റിമ ഫേസ്ബുക്കിൽ കുറിച്ചു.
സ്നേഹത്തിന്റെ നിറകുടം, ക്ഷമയുടെ പര്യായം, സൂപ്പര്‍ വുമണ്‍ തുടങ്ങിയ അമ്മയെന്ന വാക്കിനൊപ്പം ചേര്‍ക്കുന്ന വാര്‍പ്പ് മാതൃകകളെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വനിതാ ശിശുക്ഷേമ വകുപ്പ് വെട്ടിത്തിരുത്തിയിരിക്കുന്നത്.മറ്റുള്ളവരെപ്പോലെ സ്നേഹവും ക്ഷീണവും സ്നേഹവും ദേഷ്യവും എല്ലാമുള്ള ഒരു സാധാരണ വ്യക്തിയാണ് അമ്മയെന്ന് വനിതാ ശിശുക്ഷേമവകുപ്പ് ഓര്‍മ്മിപ്പിക്കുന്നു. പ്രതീക്ഷകളുടെ ഭാരമേല്‍പ്പിക്കുന്നതിനുപകരം അമ്മമാരും സാധാരണ മനുഷ്യരാണ് എന്ന് ഓര്‍ത്തുകൊണ്ട് അവരെ അവരായിത്തന്നെ അംഗീകരിക്കുകയാണ് വേണ്ടത് എന്നും വനിത ശിശു ക്ഷേമവകുപ്പ് പറഞ്ഞു.
https://www.facebook.com/RimaKallingalOfficial/posts/3888381794610361
Post Your Comments