ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും വര്‍ധന. നിലവില്‍ ഓക്‌സിജന്റെ സഹായത്തോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9 ലക്ഷം കടന്നിരിക്കുകയാണ്. 9,02,291 രോഗികളാണ് ഓക്‌സിജന്റെ സഹായത്തോടെ ചികിത്സയിലുള്ളത്.
രാജ്യത്ത് രണ്ട് ലക്ഷത്തോളം പേര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. 1,70,841 പേരാണ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നത്. ഗുരുതര രോഗികള്‍ ഉള്‍പ്പെടെ 4,88,861 പേരാണ് ഐസിയുവില്‍ ചികിത്സ തേടിയത്. ആകെ കേസുകളില്‍ 1.34 ശതമാനം രോഗികള്‍ ഐസിയുവിലാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധനാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 4 ലക്ഷത്തിന് മുകളിലായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,03,738 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി 4,092 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,22,96,414 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments