COVID 19Latest NewsIndiaNews

ഇനി വാക്‌സിൻ പറന്നു വരും; അവശ്യസ്ഥലങ്ങളിലേക്ക് വാക്‌സിൻ എത്തിക്കുന്നതിന് പുതിയ മാനദണ്ഡം

രാജ്യത്ത് കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച്‌ തുടങ്ങിയേക്കും.പരീക്ഷണാടിസ്ഥാനത്തില്‍ ഇതിനുളള അനുമതി തെലങ്കാന സംസ്ഥാനത്തിന് നല്‍കിക്കഴിഞ്ഞു. സംസ്ഥാനം ആവശ്യപ്പെട്ടത് അനുസരിച്ച്‌ കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനുമാണ് ഉപാധികളോടെ പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കിയത്.

Also Read:‘ഒന്ന് ഷേവ് എങ്കിലും ചെയ്തുകൂടെ..’ ; മോദിയുടെ താടി നീട്ടിയ ലുക്കിനെ വിമർശിച്ച് സംവിധായകൻ

ദൗത്യം വിജയമായാല്‍ യാത്രാസൗകര്യങ്ങള്‍ ഇല്ലാത്ത ഉള്‍പ്രദേശങ്ങളില്‍ കൊറോണ വാക്‌സിന്‍ എത്തിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വേഗം പകരുമെന്നാണ് വിലയിരുത്തല്‍. കാഴ്ചയുടെ ദൂരപരിധിക്കപ്പുറം പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ ഡെലിവറിക്കായി ഡ്രോണുകള്‍ പറത്താനുളള അനുമതിയാണ് നല്‍കിയിരിക്കുന്നത്.

ഈ മാസം അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button