Latest NewsNewsIndia

കുട്ടികളെ ആർഎസ്എസ് സംഘടന തട്ടിക്കൊണ്ട് പോകുന്നു; വ്യാജ ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകയ്‌ക്കെതിരെ പരാതി

സ്വയംസേവക് വിജയ് കുമാറാണ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

ന്യൂഡൽഹി : ആർഎസ്എസിനെക്കുറിച്ചു മോശമായി പോസ്റ്റ് പങ്കുവെച്ച മാധ്യമപ്രവർത്തകയ്‌ക്കെതിരെ പരാതി. സേവ ഇന്റർനാഷണലിന് കൊറോണ പ്രതിരോധത്തിനായുള്ള ധനസഹായം നൽകരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടു മാധ്യമപ്രവർത്തകയായ നേഹ ദീക്ഷിത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

‘സേവ ഇന്റർനാഷണൽ ആർഎസ്എസിന്റെ ഒരു വിഭാഗമാണ്. കൊറോണ കാലത്ത് രാജ്യത്തെ ആളുകളെ കഷ്ടപ്പെടുത്താൻ ബിജെപി സർക്കാരിന് പിന്തുണ നൽകുന്നതോടൊപ്പം ഗോത്രവർഗ്ഗക്കാരായ കുട്ടികളെയും ആർഎസ്എസ് സംഘടന തട്ടിക്കൊണ്ട് പോകുന്നുണ്ടെന്ന്’ നേഹ പോസ്റ്റിൽ ആരോപിച്ചു. ഇതിനെതിരെയാണ് പരാതി.

read also:കേരളത്തിൽ മദ്യശാലകൾക്ക് പൂട്ട്; തമിഴ്നാട്ടിൽ നിന്ന് മദ്യം കടത്തൽ വ്യാപകം, മൂന്നാറിലേക്ക് മദ്യം കടത്തിയ ആൾ പിടിയിൽ

സ്വയംസേവക് വിജയ് കുമാറാണ് ഹരിയാനയിലെ തോഷാം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതവും ഏകപക്ഷീയവും ആണെന്നു ചൂണ്ടിക്കാട്ടിയ പരാതിക്കാരൻ ഇത് സംഘടനയെ അപമാനിക്കാൻ വേണ്ടിയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത് എന്നും ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button