Latest NewsFootballNewsSports

പിഎസ്ജിയുമായി നെയ്മർ പുതിയ കരാർ ധാരണയിൽ, ഇന്ന് ഒപ്പുവെക്കും

പിഎസ്ജിയുമായി നെയ്മർ പുതിയ കരാർ ധാരണയിൽ എത്തിയതതായി ട്രാൻസ്ഫർ വിദഗ്ദ്ധൻ ഫബ്രിസിയോ റൊമാനോ. 2026 വരെയുള്ള കരാറിലാണ് പിഎസ്ജിയും നെയ്മറും ധാരണയിൽ എത്തിരിക്കുന്നത്. ട്രാൻസ്ഫർ വിദഗ്ദ്ധനായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2026 വരെയുള്ള കരാറിൽ നെയ്മർ ഇന്ന് ഒപ്പുവെക്കും. പിന്നാലെ പ്രഖ്യാപനവും വരും.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ചാമ്പ്യൻസ് ലീഗ് കിരീടം പിഎസ്ജി നേടുകയാണെങ്കിൽ വലിയ ബോണസ് ലഭിക്കുന്ന രീതിയിലാണ് നെയ്മറിന്റെ പുതിയ കരാർ. വർഷം 30 മില്യൺ യൂറോയോളമാകും പുതിയ കരാറിലൂടെ നെയ്മർ സമ്പാദിക്കുക.

ക്ലബിന്റെ ഭാവി പദ്ധതികളിൽ താരം സന്തോഷവാൻ ആണെന്നാണ് റിപ്പോർട്ടുകൾ. തനിക്ക് പിഎസ്ജി തുടരാൻ ആഗ്രഹമുണ്ടെന്ന് നേരത്തെ നെയ്മർ വ്യക്തമാക്കിയിരുന്നു. ക്ലബിലെത്തിയ തുടക്കകാലം പിഎസ്ജി വിടാൻ ഏറെ ശ്രമം നടത്തിയ താരമാണ് നെയ്മർ. ക്ലബിന്റെ യൂറോപ്പിലെ പ്രകടനങ്ങളാണ് നെയ്മറിന്റെ തീരുമാനം മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button