Latest NewsFootballNewsInternationalSports

കുഞ്ഞ് ജനിച്ചിട്ട് വെറും രണ്ട് മാസം; നെയ്മറുമായുള്ള ബന്ധം വേര്‍പ്പെടുത്തി കാമുകി

ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മറും കാമുകിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡിക്കും വേര്‍പിരിഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ബ്രൂണ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ ആറിന് നെയ്മറിനും ബ്രൂണയ്ക്കും പെണ്‍കുഞ്ഞ് പിറന്നിരുന്നു. മാവി എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന് രണ്ട് മാസം പൂർത്തിയാകാനിരിക്കെയാണ് പുതിയ തീരുമാനം. വേർപിരിയൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

‘ഇത് തികച്ചും സ്വകാര്യമായ കാര്യമാണ്. പക്ഷേ ഞാന്‍ എല്ലാദിവസവും വാര്‍ത്തകളിലും പരിഹാസങ്ങളിലും ഊഹാപോഹങ്ങളിലും നിറഞ്ഞുനില്‍ക്കുന്നതിനാല്‍ ഒരു കാര്യം നിങ്ങളെ അറിയിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ റിലേഷന്‍ഷിപ്പില്‍ അല്ല. ഞാനും നെയ്മറും തമ്മില്‍ ഇപ്പോള്‍ മാവിയുടെ മാതാപിതാക്കള്‍ എന്ന ബന്ധം മാത്രമാണുള്ളത്. തുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളുമെല്ലാം ഇതോടുകൂടി അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നു.’ സോഷ്യല്‍ മീഡിയയില്‍ ബ്രൂണ കുറിച്ചു.

ബ്രസീലിയന്‍ മോഡല്‍ അലിന്‍ ഫാരിയാസിന് നെയ്മര്‍ അയച്ച മെസ്സേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോഡലിന്റെ നഗ്നചിത്രങ്ങള്‍ വശ്യപ്പെട്ടായിരുന്നു നെയ്മര്‍ മെസ്സേജ് അയച്ചത്. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് നെയ്മറും രംഗത്തെത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മെസ്സേജുകളാണ് അതെന്നും നെയ്മർ പറഞ്ഞു.

അതേസമയം, 2012-ല്‍ റിയോ കാര്‍ണിവലിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018-ല്‍ നെയ്മറും ബ്രൂണയും വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ 2022-ല്‍ ഇരുവരും വീണ്ടും ഒന്നിച്ചു. ബന്ധം സ്ഥിരീകരിക്കുകയും ചെയ്തു. വിവാഹനിശ്ചയം വരെ കാര്യങ്ങള്‍ എത്തിയെങ്കിലും ഇതിനിടയില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി. പിന്നീട് പ്രശ്‌നം സംസാരിച്ച് പരിഹരിച്ച രണ്ടുപേരും 2023-ല്‍ ഒരുമിച്ചു. കഴിഞ്ഞ ഏപ്രിലില്‍ മാതാപിതാക്കളാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button