Latest NewsKeralaNews

ആരാധകരെ ആശങ്കയിലാഴ്ത്തി നെയ്മറുടെ പരുക്ക്, ബ്രസീലിന്റെ കുന്തമുനയായി നെയ്മര്‍ തിരിച്ചുവരും വി ശിവന്‍കുട്ടി

നെയ്മറിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബ്രസീല്‍ ടീമിന്റെ കുന്തമുനയായി നെയ്മര്‍ തിരിച്ചുവരുമെന്ന് ബ്രസീല്‍ ആരാധകനായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലോകകപ്പിനിടെ ബ്രസീലിന് കനത്ത ആശങ്കയായിരിക്കുകയാണ് നെയ്മറുടെ പരുക്ക്. പരുക്കേറ്റതിനെത്തുടര്‍ന്ന് ബ്രസീലിയന്‍ താരം നെയ്മര്‍ അടുത്ത മത്സരത്തില്‍ കളത്തിലിറങ്ങില്ല.

Read Also: തലശ്ശേരിയിലെ ഇരട്ട കൊല, കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് ജാക്‌സണെ ഒറ്റിയതെന്ന് സംശയം

എങ്കിലും ബ്രസീല്‍ ടീമിന്റെ കുന്തമുനയായി നെയ്മര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ബ്രസീലിന്റെ കടുത്ത ആരാധകനായ മന്ത്രി വി ശിവന്‍കുട്ടി. തിരിച്ചു വരും.. ബ്രസീല്‍ ടീമിന്റെ കുന്തമുനയായി… എന്ന് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

 

അതേസമയം, നെയ്മറിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ആശങ്ക വേണ്ടെന്നും അദ്ദേഹം കളിക്കളത്തില്‍ ഉണ്ടാകുമെന്നും പരിശീലകന്‍ ടിറ്റെ അറിയിച്ചു. എന്നാല്‍ പരുക്കിനെ സംബന്ധിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. പരുക്ക് ആശങ്കയുള്ളതല്ലെന്നും നെയ്മര്‍ തിരിച്ചുവരുമെന്നും സഹതാരം ലൂക്കാസ് പക്വറ്റെയും മാധ്യമങ്ങളോട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button