കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ആക്രമണം അഴിച്ചു വിടുകയാണ്. ഈ അതിക്രമത്തിൽ 16 -ഓളം ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇന്നും രണ്ട് ബിജെപി പ്രവർത്തകരെ പശ്ചിമ ബംഗാളിൽതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തർ ലക്ഷ്മിപൂരിലെ രണ്ട് കാര്യകർത്താക്കളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നിൽ തൃണമൂൽ ഗുണ്ടകളാണെന്ന് ബിജെപി ആരോപിച്ചു.
read also:മുസ്ലീം പള്ളി കൊവിഡ് കെയര്‍ സെന്ററാക്കി മാറ്റി ഇസ്ലാമിക് സര്‍വ്വീസ് ട്രസ്റ്റ് ജുമാ മസ്ജിദ്
മനോജ് മണ്ഡൽ, ചൈതന്യ മണ്ഡൽ എന്നിവരെ ഒരേ മരത്തിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. എന്നാൽ ബിജെപി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് തൃണമൂൽ പ്രവർത്തകർ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്
Post Your Comments