Latest NewsNewsSports

ഇംഗ്ലണ്ടിലേയ്ക്ക് പോകും മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ എടുക്കണം; കാരണം ഇതാണ്

ജൂണ്‍ പകുതിയോടെയാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കുക

ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഇംഗ്ലണ്ടിലേയ്ക്ക് പോകും മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുക്കാന്‍ നിര്‍ദേശം. കൊവിഷീല്‍ഡ് വാക്‌സിന്‍ എടുക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജൂണ്‍ പകുതിയോടെയാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കുക.

Also Read: ബിജെപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് ഗൂഢാലോചന നടത്തി; എന്‍എസ്എസിനെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഎം

ഐപിഎല്‍ മാറ്റിവെച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ വെച്ച് തന്നെ കോവിഷീല്‍ഡ് വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിക്കണം. അങ്ങനെയെങ്കില്‍ താരങ്ങള്‍ക്ക് ഇംഗ്ലണ്ടില്‍ വെച്ച് തന്നെ കൊവിഷീല്‍ഡിന്റെ രണ്ടാം ഡോസും സ്വീകരിക്കാന്‍ സാധിക്കും. ഇംഗ്ലണ്ടില്‍ ലഭ്യമായ കോവിഡ് വാക്‌സിന്‍ യുകെയുടെ തന്നെ വാക്‌സിനായ കോവിഷീല്‍ഡാണ്.

ഐപിഎല്‍ മാറ്റിവെച്ച സാഹചര്യത്തില്‍ താരങ്ങള്‍ എല്ലാവരും കുടുംബത്തോട് ഒപ്പമാണുള്ളത്. താരങ്ങള്‍ ബയോ ബബിളിന് പുറത്തായതിനാല്‍ തന്നെ നിലവില്‍ അവരുടെ അതാത് സംസ്ഥാനങ്ങളില്‍ വെച്ചുതന്നെ വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. താരങ്ങള്‍ സ്വന്തം നിലയ്ക്ക് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button