KeralaLatest NewsNews

ബിജെപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് ഗൂഢാലോചന നടത്തി; എന്‍എസ്എസിനെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഎം

'വര്‍ഗീയ ധ്രുവീകരണത്തിന് എതിരായ പോരാട്ടത്തിന് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയം ഊര്‍ജമാകും'

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഎം. എന്‍എസ്എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ഇതിനായി കോണ്‍ഗ്രസുമായും ബിജെപിയുമായും കൈകോര്‍ത്തെന്നും ദേശാഭിമാനിയിലെ ലേഖനത്തില്‍ സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ വിമര്‍ശിച്ചു.

Also Read: കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയില്‍ എത്തിച്ച സംഭവം, മൂന്നു നേരം വിഴുങ്ങാനുള്ള ക്യാപ്സൂൾ റെഡി എന്ന് ശ്രീജിത്ത് പണിക്കർ

സര്‍ക്കാരിനെതിരായ അട്ടിമറി ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാന്‍ എന്‍എസ്എസ് പരസ്യപ്രസ്താവനകള്‍ നടത്തി. വര്‍ഗീയ ധ്രുവീകരണത്തിന് എതിരായ പോരാട്ടത്തിന് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയം ഊര്‍ജമാകും. 2021ലെ തെരഞ്ഞെടുപ്പിലും ഇടതിന് തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ അവിശുദ്ധ സഖ്യമുണ്ടായിരുന്നുവെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എല്‍ഡിഎഫും എന്‍എസ്എസും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും എ.കെ ബാലനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ എന്‍എസ്എസിനെയും സുകുമാരന്‍ നായരെയും പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button