Latest NewsNewsIndia

വണ്ടി ചെളിയില്‍ കുടുങ്ങി; സ്ഥലത്തെത്തിയ ആന വനംവകുപ്പ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു

ചന്ദ്രപുര്‍: തഡോബ അന്ധാരി ടൈഗര്‍ റിസര്‍വില്‍ (ടിഎടിആര്‍) വനംവകുപ്പ് ഉദ്യോഗസ്ഥനെ ആന കൊലപ്പെടുത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. മറ്റൊരു ഉദ്യോഗസ്ഥന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബോട്ടെസാരി ക്യാമ്പിലെ ആനയായ ഗജരാജ് ആണ് മദമിളകി ടാറ്ററിന്റെ ഫീല്‍ഡ് ഡയറക്ടര്‍ ഓഫീസിലെ ചീഫ് അക്കൗണ്ടന്റ് പ്രമോദ് ഗൗര്‍ക്കറെ കൊലപ്പെടുത്തിയത്.

READ MORE: മൂന്നാറിലെ സിഎസ്‌ഐ ധ്യാനത്തില്‍ 450 പേര്‍ പങ്കെടുത്തു; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തല്‍

സംഭവദിവസം വൈകുന്നേരം ആറുമണിയോടെ പ്രമോദും എസിഎഫ് രവീന്ദ്ര കുല്‍ക്കര്‍ണിയും പട്രോളിങ് നടത്തുകയായിരുന്നു. ഇവരുടെ വാഹനം ചെളിയില്‍ കുടുങ്ങി. പെട്ടെന്നാണ് മദമിളകിയ ഗജരാജ് ഇവരടുത്തേക്ക് എത്തുന്നത്. ഇരുവരും വാഹനം ഉപേക്ഷിച്ച ഓടി. എന്നാല്‍ പിന്നാലെയെത്തിയ ആന ഇവരെ ആക്രമിച്ചു.

പ്രമോദ് ഗൗര്‍ക്കര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. അതേസമയം കുല്‍ക്കര്‍ണി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഗജരാജിനെ പിടികൂടി തളയ്ക്കുന്നതിനായി ഒരു വെറ്ററിനറി ഡോക്ടറെയും കടുവ സംരക്ഷണ സേനയുടെ കമാന്‍ഡോകളെയും വിളിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടുകൂടി ആനയെ പിടികൂടി ശാന്തനാക്കിയെന്ന് ഫീല്‍ഡ് ഡയറക്ടര്‍ അറിയിച്ചു.

READ MORE: കേരളത്തിനുള്ള വാക്‌സിൻ കൃത്യമായി കേന്ദ്രം നൽകുന്നുണ്ടെന്ന് സമ്മതിച്ച് ഹൈക്കോടതി

ഗജരാജ് നടത്തിയ മൂന്നാമത്തെ കൊലപാതകമാണിത്. 2018ല്‍ ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ടോടി ഒരു സ്ത്രീയെ കൊലപ്പെടുത്തി. പിന്നീട് 2019 നവംബര്‍ 15ല്‍ ഗജരാജിന് മദമിളകുകയും അതിന്റെ പരിചാരകനെ തന്നെ കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന് ശേഷമാണ് വ്യാഴാഴ്ച വൈകുന്നേരം ഇതിന് മദമിളകിയത്. എന്നാല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നതിന് മുന്‍പ് ത്‌ന്നെ കൊലപാതകം നടന്നിരുന്നു.

സംഭവത്തിന് ശേഷം പ്രദേശത്തുള്ള ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

READ MORE: ‘റഷ്യയുടെ പ്രവര്‍ത്തികളോട് കർക്കശമായി പ്രതികരിക്കും’; മുന്നറിയിപ്പ് നല്‍കി അമേരിക്ക

shortlink

Related Articles

Post Your Comments

Related Articles


Back to top button