Latest NewsNewsInternational

‘റഷ്യയുടെ പ്രവര്‍ത്തികളോട് കർക്കശമായി പ്രതികരിക്കും’; മുന്നറിയിപ്പ് നല്‍കി അമേരിക്ക

യു കെയില്‍ വച്ചുനടന്ന വിദേശരാഷ്ട്രങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത G 7 മീറ്റിങ്ങില്‍ വിദേശനയത്തോടുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ സമീപനത്തെക്കുറിച്ച്‌ ബ്ലിങ്കന്‍ സംസാരിച്ചു.

വാഷിംഗ്‌ടൺ: റഷ്യയ്ക്ക് കർക്കശമായ മുന്നറിയിപ്പ് നല്‍കി അമേരിക്ക. റഷ്യയുടെ അശ്രദ്ധമായ അല്ലെങ്കില്‍ ആക്രമണാത്മക പ്രവര്‍ത്തികളോട് അമേരിക്ക പ്രതികരിക്കുമെന്ന് വ്യാഴാഴ്ച ഉക്രെയ്ന്‍ നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്കിടയില്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കി. ഉക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ വന്‍ സൈന്യത്തെ ശക്തിപ്പെടുത്തിയതിനെത്തുടര്‍ന്ന് ബൈഡന്‍ ഭരണകൂടം ‘ഉക്രെയ്നിന്റെ പരമാധികാരത്തെ’ പിന്തുണച്ചതായും ബ്ലിങ്കന്‍ എടുത്തുപറഞ്ഞു. യു കെയില്‍ വച്ചുനടന്ന വിദേശരാഷ്ട്രങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത G 7 മീറ്റിങ്ങില്‍ വിദേശനയത്തോടുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ സമീപനത്തെക്കുറിച്ച്‌ ബ്ലിങ്കന്‍ സംസാരിച്ചു.

Read Also: ഇനി വി​ട്ടു​വീ​ഴ്​​ച​യില്ല…സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ഭ്യൂ​ഹം പ്ര​ച​രി​പ്പി​ക്ക​രു​ത്; താക്കീതുമായി അ​മീ​ര്‍

എന്നാൽ റഷ്യയുമായി അമേരിക്ക സുസ്ഥിരമായ ഒരു ബന്ധമാണ് ആഗ്രഹിക്കുന്നത് എന്നദ്ദേഹം ഊന്നിപ്പറഞ്ഞു. സോളാര്‍ വിന്‍ഡ്സ് സൈബര്‍ നുഴഞ്ഞുകയറ്റത്തെപ്പോലെയോ, അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടതുപോലെയോ നവാല്‍നിയോട് ചെയ്തതുപോലെയോ റഷ്യ അശ്രദ്ധമായി അല്ലെങ്കില്‍ ആക്രമണാത്മകമായി പ്രവര്‍ത്തിച്ചാല്‍, അമേരിക്ക പ്രതികരിക്കും എന്നദ്ദേഹം ബുധനാഴ്ച ബിബിസിയോട് പറഞ്ഞു. അതേസമയം, കൂടുതല്‍ സുസ്ഥിരവും പ്രവചനാതീതവുമായ ഒരു ബന്ധമാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്, റഷ്യ ആ പാത തിരഞ്ഞെടുക്കുകയാണെങ്കില്‍ പരസ്പര താല്‍പ്പര്യത്തില്‍ സഹകരിക്കാന്‍ കഴിയുന്ന മേഖലകളുണ്ട്. എന്നാല്‍ ഇത് ശരിക്കും റഷ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button